ഭരണങ്ങാനം: ഈശോയുടെ പിറവിയുടെ 2025-ാം വര്‍ഷ ജൂബിലിയുടെ ഭാഗമായ ജൂബിലി കവാടം – പ്രത്യാശയുടെ വാതില്‍ നാളെ വൈകുന്നേരം അഞ്ചിന് അല്‍ഫോന്‍സാ ഷ്റൈനില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുറക്കും. പ്രാര്‍ഥനാശുശ്രൂഷയില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, ഫൊറോന വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, വൈദികര്‍, സമര്‍പ്പിതര്‍, അല്മായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജൂബിലി പ്രമാണിച്ച് ഡിസംബര്‍ ഒന്നുമുതല്‍ 2026 ജനുവരി ആറുവരെ എല്ലാ ദിവസവും അല്‍ഫോന്‍സാ ഷ്റൈന്‍ 24 Read More…
bharananganam
പെണ്ണമ്മ ജോസഫ് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻകേരള കോൺ (എം) സ്ഥാനാർത്ഥി
പാലാ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലേയ്ക്ക് കേരള കോൺ (എം) സ്ഥാനാർത്ഥിയായി വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന പെണ്ണമ്മ ജോസഫ് മത്സരിക്കും. നിലവിൽ വനിതാ വികസന കോർപ്പറേഷൻ ഭരണ സമിതി അംഗവുo മീനച്ചിൽ ഗ്രാമവികസന ബാങ്ക് ഭരണസമിതി അംഗവുമാണ്. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ധ്യാപക അവാർഡ് ജേതാവ് കൂടിയായ പെണ്ണമ്മ ഹെഡ്മിസ്ട്രസ് പദവിയി ലിരുന്നാണ് വിരമിച്ചത്.രാമപുരം എയ്ഡഡ് സ്കൂൾ സഹകരണസംഘം പ്രസിഡണ്ട്, സാമൂഹികക്ഷേമ ബോർഡ് അംഗം, Read More…
ഉള്ളനാട് ആശുപത്രിക്ക് ഇ.സി.ജി മെഷീനും ഓക്സിജൻ കോൺസി നേറ്ററും നൽകി
ഭരണങ്ങാനം: ഉള്ളനാട് ഗവ: ആശുപത്രിയിലേയ്ക്ക് ഓക്സിജൻ കോൺസൻറേറ്ററും , ഇ.സി. ജി മെഷിനും ളാലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ് മെഡിക്കൽ ഓഫിസർ ഡോ. ബിജു ജോണിന് ഉപകരണങ്ങൾ കൈമാറി. വൈസ് പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായാ അനില മാത്തുകൂട്ടി, ലിസമ്മ ബോസ്, സെബാസ്റ്റാൻ കട്ടക്കൽ,പി.കെ ബിജുസിറയക് ചന്ദ്രൻ കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു
ശാസ്ത്ര – ഗണിതശാസ്ത്രമേളകളിൽ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് ഒന്നാമത്
പാലാ ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ തകർപ്പൻ നേട്ടവുമായി ഇത്തവണയും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ. പി. സ്കൂൾ. ഉപജില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര മേളകൾക്ക് ഓവറോൾ കിരീടാർഹരായ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി സ്കൂൾ, ഉപജില്ലാതല സാമൂഹ്യശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയ്ക്ക് റണ്ണർ അപ്പ് നേട്ടങ്ങളോടെ ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ ഓവറോൾ റണ്ണർ അപ്പ് കിരീടത്തിനും അർഹരായി. സ്കൂൾ മാനേജർ റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഹെഡ്മിസ്ട്രസ് സിസ്റ്റർ വിനയ ടോം, പി.ടി.എ. പ്രസിഡന്റ് ശ്രീ. ജോജൻ Read More…
ചൂണ്ടച്ചേരിയിൽ വനിതാ ഫിറ്റ്നസ് സെൻ്റർ നിർമ്മാണം ആരംഭിച്ചു; എട്ട് ലക്ഷം രൂപയുടെ പദ്ധതി
ഭരണങ്ങാനം : ളാലം ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചൂണ്ടച്ചേരി ആയൂർ വേദ സെൻ്ററിൽ, 8 ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിക്കുന്ന വനിതാ ഫിറ്റ്നസ് സെൻ്റ്റിൻ്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ് നിർവഹിച്ചു. ജീവിതശൈലി രോഗങ്ങൾക്കെതിരെ ളാലം ബ്ലോക്കിൻറ കരുതലുകൂടിയാണ് ഈ ഫിറ്റ്നസ് സെൻ്റർ. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ടോമി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളിൽ, സോഫി സെബാസ്റ്റ്യൻ, അനുമോൾ മാത്യു,സുധാ ഷാജി, റ്റോമി Read More…
എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെ യൂത്ത് മീറ്റ് ‘EUNOIA ‘ നടത്തപ്പെട്ടു
ഭരണങ്ങാനം :എസ് എം വൈ എം ഭരണങ്ങാനം ഫോറോനയുടെ ആഭിമുഖ്യത്തിൽ SMYM പൂവത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘EUNOIA’ evening with youth എന്ന പേരിൽ യൂത്ത് മീറ്റ് നടത്തപെട്ടു. പൂവത്തോട് യൂണിറ്റ് ഡയറക്ടർ ബഹു. ഫാ. ജേക്കബ് പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫോറോനാ ഡയറക്ടർ ബഹു. ഫാ. ജോസഫ് തന്നിക്കാപ്പാറ അധ്യക്ഷത വഹിക്കുകയും SMYM പാലാ രൂപത ഡയറക്ടർ ബഹു. ഫാ. മാണി കൊഴുപ്പൻകുറ്റി, SMYM പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി, SMYM പ്ലാശനാൽ യൂണിറ്റ് Read More…
വരുന്നൂ ഭരണങ്ങാനത്ത് വനിത ഫിറ്റ്നസ് സെൻറർ, നിർമ്മാണ ഉദ്ഘാടനം ശനിയാഴ്ച
ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനത്ത് വനിത ഫിറ്റ്നസ് സെൻറർ സ്ഥാപിക്കുന്നു. പത്തര ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനം. ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിന്റെ മുകൾ നിലയിലാണ് ഫിറ്റ്നസ് സെൻറർ നിർമ്മിക്കുന്നത്. വനിതകൾക്ക് മാത്രമായുള്ള ഭരണങ്ങാനം പഞ്ചായത്തിലെ ആദ്യ ഫിറ്റ്നസ് സെൻറാണ് ഇത്. പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർക്കും ആണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. കുടുംബശ്രീ സി .ഡി . എസ് .നാണ് Read More…
സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനം നാളെ
ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മിക്കുന്നു. പതിനഞ്ച് ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. നാളെ ( ചൊവ്വാഴ്ച) രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ സിസ്റ്റർ ജെസ്സി മരിയ ഓലിക്കൽ അധ്യക്ഷതവഹിക്കും.
ശ്രീകൃഷ്ണ വാദ്യ കലാപീഠം വാർഷിക പൊതുയോഗവും വാദ്യ പ്രജാപതി പുരസ്‌കാര സമർപ്പണവും സെപ്റ്റംബർ 21 ന്
ഭരണങ്ങാനം : ക്ഷേത്ര വാദ്യ കലാകാരന്മാരുടെ സംഘടനയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9 ആം വാർഷിക പൊതുയോഗവും , പുരസ്‌കാര വിതരണവും 21 – 09 – 2025 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ഇടമറ്റം ഓശാന മൗണ്ടിൽ വച് നടക്കും. ശ്രീകൃഷ്ണ വാദ്യ കലാപീഠം പ്രസിഡന്റ് ശ്രീ വലവൂർ അരുൺ മാരാർ അധ്യക്ഷനാകുന്ന യോഗം ബഹു. MLA മാണി സി കാപ്പൻ ഉദ്‌ഘാടനം നിർവഹിക്കും. 7 മത് വാദ്യ പ്രജാപതി പുരസ്‌കാരം ശ്രീ. വെന്നിമല അനുവിന് Read More…
ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന സമർപ്പിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലാ രൂപത
ഭരണങ്ങാനം: കന്യാസ്ത്രീകളുടെ ജയിൽവാസം അനിശ്ചിതമായി തുടർന്നാൽ കേരള-ക്രൈസ്തവജനത ഡൽഹിയിൽ പാർലമെന്റിനുമുമ്പിൽ ഉടൻ ഒരുമിക്കും. ഛത്തീസ്ഗഡിൽ ജയിൽവാസം അനുഭവിക്കുന്ന സമർപ്പിതസഹോദരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭരണങ്ങാനത്ത് നടത്തപ്പെട്ട പ്രാർത്ഥനാ യജ്ഞത്തിൽ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് സംസാരിക്കുകയായിരുന്നു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന യാഥാർത്യം കൂടെക്കൂടെ ഓർമ്മപ്പെടുത്തേണ്ടിവരുന്നത് രാജ്യത്തിന്റെ ദൗർബല്യം തന്നെയായി പരിഗണിക്കേണ്ടിവരും. മതസ്വാതന്ത്ര്യം തടയുന്നത് പെട്രോൾ ടാങ്കിനു മുമ്പിൽ തീപ്പെട്ടി ഉരയ്ക്കുന്നതുപോലെ അപകടകരമാണ് എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. ഛത്തീസ്ഗഡിൽ ഉണ്ടായ ഈ സംഭവങ്ങളുടെ പേരിൽ സുവിശേഷവേലയിൽ Read More…











