അരുവിത്തുറ: സെന്റ ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷി നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ അധ്യാപകരും അനധ്യാപകരും പ്രതിഷേധിച്ചു. ആഗസ്റ്റ് 23 ശനിയാഴ്ച വിവിധ രൂപതകളിലെ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റർ ജോബിൻ തോമസ് അറിയിച്ചു. ന്റെ പ്രതിഷേധം
aruvithura
തൊഴിലവസരങ്ങളുടെ അക്ഷയ ഖനിയൊരുക്കാൻ അരുവിത്തുറ കോളേജിൽ പ്ലേസ്മെന്റ് സെൽ പ്രവർത്തനോദ്ഘാടനവും കരിയർ ഗൈഡൻസ് സെമിനാറും
അരുവിത്തുറ :വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങളുടെ അക്ഷയ ഖനി ഒരുക്കാൻ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിലെ പ്ലേസ്മെന്റ് സെല്ലിൻ്റെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരി തെളിഞ്ഞു. പ്ലേസ്മെന്റ് സെല്ലിൻ്റെയും കരിയർ സെമിനാറിന്റെയും ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വലവൂരിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസർ ഡോ മിലിന്ത് തോമസ് തേമാലിൽ ഉദ്ഘാടനം ചെയ്തു. ബിരുദാനന്തര വിദ്യാഭ്യാസവും തൊഴിലവസര സാധ്യതകളും എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ് നയിച്ചു.കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത Read More…
സ്വാതന്ത്ര്യ സമരസ്മരണാഞ്ജലികളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സ്വാതന്ത്ര്യ വാരാഘോഷം
അരുവിത്തുറ :സ്വാതന്ത്ര്യ സമരത്തിൻ്റെ ത്യാഗോജ്വല സ്മരണകളിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യ വാരാഘോഷത്തിന് തുടക്കമായി.കോളേജ് അങ്കണത്തിൽ എൻസിസിയുടെ നേതൃത്വത്തിൽ കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ ബിജു കുന്നയ്ക്കാട്ട് സ്വാതന്ത്ര്യദിന പതാക ഉയർത്തി. കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചിരുന്നു.ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവ് സമർപ്പിക്കുന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പൊളിറ്റിക്കൽ സയൻസ് ഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓപ്പൺ ക്വിസ് പ്രോഗ്രാം Read More…
ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ അധ്യാപിക സിനി ജേക്കബ്
അരുവിത്തുറ : ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക സിനി ജേക്കബ്. വിശാഖപട്ടണം ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെൻ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഗവേഷണം പൂർത്തിയാക്കിയത്. ചെമ്മലമറ്റം വെമ്പിൽ ആൽബി ആൻ്റൊയുടെ ഭാര്യയും ഭരണങ്ങാനം ഈറ്റയ്ക്കക്കുന്നേൽ ജേക്കബിന്റെയും ത്രേസ്യാമ്മയുടെയും മകളുമാണ് സിനി ജേക്കബ്.
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സാമ്രാജ്യത്വ വിരുദ്ധ സദസുമായി അരുവിത്തുറ സെൻ്റ് ജോർജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം
അരുവിത്തുറ : രാജ്യം ക്വിറ്റ് ഇന്ത്യ ദിന സ്മരണകളിൽ മുഴുകുമ്പോൾ സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞയും സദസ്സുമായി അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജിലെ പൊളിറ്റിക്സ് വിഭാഗം. ദിനാചരണത്തിന്റെ ഭാഗമായി മുൻ ബിഗ് ബോസ് താരവും വാഗ്മിയുമായ ഡോ അഡോണി.റ്റി. ജോൺ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന സാമ്രാജ്യത്വ വിരുദ്ധ സദസ് അദ്ധേഹം ഉദ്ഘാടനം ചെയ്തു. നവലിബറൽ സാമ്രാജ്യത്വം രാജ്യത്തിൻ്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയ സാഹചര്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ സ്മരണകൾ പോലും ഒരു സമരമായി മാറുമെന്ന് അദ്ദേഹം Read More…
യുവത്വത്തിൻ്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ കോളേജിൽ നവാഗത ദിനാഘോഷം
അരുവിത്തുറ : യുവത്വത്തിൻ്റെ ഉൾതുടിപ്പുകളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നാവാഗത ദിനാഘോഷം അരങ്ങേറി. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ക്യു ഏ .സി കോർഡിനേർ ഡോ സുമേഷ് ജോർജ് പ്രോഗ്രാം കോഡിനേറ്റർ ഡോ.നിനുമോൾ സെബാസ്റ്റ്യൻ, ഡോ തോമസ് പുളിയ്ക്കൻ തുടങ്ങിയവർ സംസാരിച്ചു. നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വാസനങ്ങൾ പീലിവിടർത്തിയ കാലാമാമാങ്കത്തെ അവേശപൂർവ്വമാണ് കലാലയം ഏറ്റെടുത്തത്.
സംരംഭക മുന്നേറ്റത്തിന് തുടക്കം കുറിച്ച് അരുവിത്തുറ കോളേജിൽ സംരംഭക വികസന ക്ലബ്ബ്
അരുവിത്തുറ :വിദ്യാർത്ഥികളിലെ സംരംഭക അഭിരുചികൾക്ക് പിൻതുണയുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സംരംഭക വികസന ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിൻ്റെ ഉദ്ഘാടനം മൂവാറ്റുപുഴ ലൂവല്ലാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ജോയ്സ് മേരി ആൻ്റണി നിർവഹിച്ചു. ഒരു സംരംഭകനായി വിജയിക്കുന്നതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തിൻ്റെയും ഏറെ കഥകൾ ഉണ്ടാവുമെന്ന് അവർ പറഞ്ഞു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു . ആനി ജോൺ,കൊമേഴ്സ് വിഭാഗം മേധാവി Read More…
നാടൻ പാട്ടുകളുടെ അപൂർവ്വ ശീലുകളുമായി രാഹുൽ കൊച്ചാപ്പി അരുവിത്തുറ കോളേജിൽ; പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
അരുവിത്തുറ : ആദിവാസി ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ തനത് സംഗീതത്തിൻ്റെ സമൃദ്ധിയുമായി പ്രശസ്ത നാടൻ പാട്ട് കലാകാരനും, ഫോക്ക്ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാര ജേതാവുമായ രാഹുൽ കൊച്ചാപ്പി വേദി നിറഞ്ഞാടിയപ്പോൾ ഭാഷയുടെയും സംഗീതത്തിൻ്റെയും രാഷ്ട്രിയം വിദ്യാർത്ഥികൾക്ക് നേർക്കാഴ്ച്ചയായി മാറുകയായിരുന്നു. കോളേജിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ്റെ ഉദ്ഘാടനവും അദ്ധേഹം നിർവഹിച്ചു. സിനിമ നിർമ്മിക്കാൻ അധസ്ഥിത വിഭാഗങ്ങൾക്കു മാത്രം പരിശീലനം വേണമെന്ന ചിലരുടെ ശാഠ്യം വിവേചനത്തിൻ്റെ ശബ്ദമാണെന്ന് രാഹുൽ കൊച്ചാപ്പി പറഞ്ഞു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി Read More…
ധീരതയ്ക്ക് ആദരവ്
അരുവിത്തുറ: രണ്ട് ജീവനുകളെ മീനച്ചിലാറിന്റെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത് രക്ഷപെടുത്തിയ ബിബിൻ തോമസിനെ മാതൃവിദ്യാലയം ആദരിച്ചു. സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയി മെമന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. പ്രിൻസിപ്പൽ സജി തോമസ്, ഹെഡ് മാസ്റ്റർ ജോബിൻ തോമസ്, പിടിഎ പ്രസിഡന്റ് തോമസ് പി മാത്യൂ തുടങ്ങിയ വർ ആശംസകളർപ്പിച്ചു.
കാർഷിക വിജയഭേരിയുമായി അരുവിത്തുറയിൽ അഗ്രിമാ ഫെസ്റ്റ്
അരുവിത്തുറ :പി എസ് ഡബ്ലിയു എസ് അരുവിത്തുറ സോണലിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന ദേവാലയണത്തിൽ അഗ്രിമ ഫെസ്റ്റ് സംഘടിപ്പിച്ചു.ഫെസ്റ്റിന്റെ ഉദ്ഘാടനം അരുവിത്തുറ ഫോറോനാപ്പള്ളി വികാരി വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പുതിയാപ്പറമ്പിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി മാത്യു, ഈരാറ്റുപേട്ട കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സുജ മാത്യു, ഈരാറ്റുപേട്ട കൃഷി ഓഫീസർ സുഭാഷ്, പി എസ് .ഡബ്ലിയു. എസ് അരുവിത്തുറ Read More…











