അരുവിത്തുറ : ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ) പഠനവും പ്രചാരവും ലക്ഷ്യമിട്ട് അരുവിത്തുറ സെന്റ് ജോർജ്‌സ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം വിദ്യാർത്ഥികൾ നൂതന ബ്രൗസർ എക്സ്റ്റൻഷൻ പുറത്തിറക്കി. ഐ. എസ് .എൽ വേഡ് അസിസ്റ്റന്റ്’ എന്ന് പേരിട്ടിട്ടുള്ള ഈ ടൂൾ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, ബ്രേവ് ബ്രൗസർ എന്നിവയിൽ ലഭ്യമാണ്. ബി.സി.എ വിഭാഗത്തിൻ്റെസമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി അൽബിൻ മാത്യൂസ്, സഞ്ജയ് എസ്. നായർ, അലൻ വിൻസെന്റ് എന്നീ വിദ്യാർത്ഥികളാണ് ഈ എക്സ്റ്റൻഷൻ വികസിപ്പിച്ചത്. Read More…
aruvithura
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് ജോർജ്ജ് കോളേജിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തപ്പെട്ടു
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് എൻ എസ് എസ് യൂണിറ്റും പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പും ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ജിലു ആനീ ജോണിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. ലയൺസ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് ട്രെഷറർ Read More…
അരുവിത്തുറ കോളേജിൽ എൻ എസ് എസ് സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പിന് തുടക്കമായി
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സ്പെഷ്യൽ ക്യാമ്പിന് തുടക്കമായി ക്യാമ്പിന്റെ ഉദ്ഘാടനം സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ ഡെന്നി തോമസ് ,മരിയ ജോസ് തുടങ്ങിയവർ സംസാരിച്ചു. സുസ്ഥിര വികസനത്തിനായി Read More…
ഓണാഘോഷം ഗംഭീരമാക്കി അരുവിത്തുറ സെന്റ് മേരീസ്
അരുവിത്തുറ: ഓണാഘോഷം വിവിധ പരിപാടികളോടെ അരുവിത്തുറ സെന്റ്.മേരീസ് എൽ.പി സ്ക്കൂളിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി മലയാള പെൺകൊടി, കൈരളി കുമാരൻ ., കസേരകളി, ചാക്കിൽച്ചാട്ടം,തുടങ്ങിയ മത്സരങ്ങൾ നടത്തി. രക്ഷിതാക്കൾക്കും, കുട്ടികൾക്കും, നടത്തിയ വടം വലി മത്സരം ആഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടി. മനോഹരമായ അത്തപ്പൂക്കളം ഓണാഘോഷങ്ങൾക്ക് നിറം പകർന്നു. മാവേലി മന്നൻമാർ ആഘോഷങ്ങൾ കൂടുതൽ രസകരമാക്കി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഓണസന്ദേശം നല്കി. വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പായസവും ഉണ്ടായിരുന്നു. മത്സര വിജയകൾക്ക് സമ്മാനങ്ങളും മിഠായിയും നല്കി Read More…
ക്വാണ്ടം കംബ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ ശിൽപശാല
അരുവിത്തുറ: കംബ്യൂട്ടിങ്ങ് മേഖലയിലെ നിർണായക വഴിത്തിരിവായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ശില്പശാല സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഡിന്റുമോൻ ജോയ്, ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ തത്വങ്ങൾ, നിലവിലെ ട്രെൻഡുകൾ, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. ക്യൂബിറ്റുകൾ, ക്വാണ്ടം അൽഗോരിതങ്ങൾ, ക്വാണ്ടം സുപ്രീമസി തുടങ്ങിയ തുടങ്ങിയ നൂതന ആശയങ്ങൾ കംബ്യൂട്ടിങ്ങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളിലും ശാസ്ത്ര ഗവേഷണങ്ങളിലും Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം – 2025 വിപുലമായ പരിപാടികളോടെ അഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഡിനേറ്റർ ഡോ. നീനുമോൾ സെബാസ്‌റ്റ്യൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ, തുടങ്ങയവർ സംസാരിച്ചു. അത്തപൂക്കളമത്സരം, തിരുവാതിര, മ്യൂസിക്ക് ബാന്റ്, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സംഘനൃത്തങ്ങൾ, ഓണം ഫാഷൻ റാമ്പ് വാക്ക്, വടംവലി തുടങ്ങിയവ Read More…
‘സക്ഷമ’ യെ സഹായിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ
അരുവിത്തുറ :ഭിന്നശേഷി ക്കാരായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ‘സക്ഷമ’ എന്ന സംഘടനയുടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ അരുവിത്തുറ സെന്റ്.മേരീസ് സ്കൂളിലെ കുരുന്നുകളും പങ്കാളികളായി. ഓണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റു നല്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളും പങ്കു ചേർന്നു. അവർ സമാഹരിച്ച വിഭവങ്ങൾ സക്ഷമ ഭാരവാഹികൾക്ക് കൈമാറി.
ലയൺസ് ക്ലബ് ഓഫ് ആരുവിത്തുറയുടെ നേതൃത്വത്തിൽ ദീപിക ഭാഷാ പദ്ധതി നടത്തപ്പെട്ടു
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് ആരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറയിൽ ദീപിക ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം നടത്തപെട്ടു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ എഫ് സി സിയുടെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറക്കലും ചേർന്ന് സ്കൂൾ ലീഡർമാർക്ക് ദീപിക ദിനപത്രം കൈമാറി നിർവഹിച്ചു. ക്ലബ് ട്രെഷറർ സ്റ്റാൻലി തട്ടാംപറമ്പിൽ, വൈസ് പ്രസിഡന്റ്മാരായ ജോജോ പ്ലാത്തോട്ടം, ഡിജോ Read More…
അരുവിത്തുറ കോളേജിൽ ഇനി മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററും
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ വിദ്യാർത്ഥികൾക്ക് ഇനി മദ്രാസ് ഐഐടിയുടെ കോഴ്സുകളും പഠിക്കാനാവും. മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററായി അരുവിത്തുറ സെൻറ് ജോർജ് കോളജിനെ തിരഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങ് ഉൾപ്പെടെയുള്ള വിവിധ ഐടി വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി പഠിക്കാം. നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഡിഗ്രി കോഴ്സുകൾക്ക് ഒപ്പമാണ് ഈ കോഴ്സുകളും പഠിക്കുന്നത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനോയ് കുര്യൻ ആണ് കോഴ്സുകളുടെ എസ്. പി. ഓ .സി . മദ്രാസ് Read More…
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഫ്യൂച്ചർ സ്റ്റാർസ് അധ്യാപക ശിൽപശാല
അരുവിത്തുറ :അരുവിത്തുറ സെന്റ്. ജോർജ് കോളേജിൽ ഫ്യൂചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെൻ്റ്, എയിഡഡ് ,സി. ബി. എസ്. സി ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ പ്പെട്ട അദ്ധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഫ്യൂചർ സ്റ്റാർസ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് ബർസാർ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കോളേജ് Read More…











