അരുവിത്തുറ. മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് ഒക്ടോബർ 4 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ കരൾ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാമ്പ് നടത്തും. ഫാറ്റി ലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് പരിശോധന ഉപകരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടർ പരിശോധനയ്ക്കു നേതൃത്വം നല്കും. രജിസ്ടേഷന് ബന്ധപ്പെടുക Read More…
aruvithura
അന്തർദേശീയ ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജേതാക്കൾ
അരുവിത്തുറ: അന്തർ ദേശീയ ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ചാമ്പ്യൻമാരായി. തിരുവല്ല മാക് ഫാസ്റ്റ് കോളജിൽ നടന്ന മത്സരത്തിലാണ് സെന്റ് ജോർജ് കോളേജ് മറ്റ് ആറ് കോളജുകളെ പിന്തള്ളി ജേതാക്കളായത്. കോളേജിനെ പ്രതിനിധീകരിച്ച് ഫുഡ് സയൻസ് വിദ്യാർത്ഥികളായ ഫാത്തിമത്ത് സുഹറ, ക്രിസ്റ്റോ ജോസഫ് സുനിൽ എന്നിവരാണ് പങ്കെടുത്തത്. ആകെയുള്ള നാല് റൗണ്ടുകളിൽ നിന്ന് 85 പോയ്ൻ് കരസ്ഥമാക്കിയാണിവർ വിജയികളായത്. ഇതോടൊപ്പം 12 ടീമുകൾ പങ്കെടുത്ത പാചക മത്സരത്തിൽ സെന്റ് ജോർജ് കോളേജിലെ തന്നെ കെവിൻ Read More…
തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളെന്ന് പ്രൊഫ. ഡോ.ജോസുകുട്ടി സി. എ.
അരുവിത്തുറ: തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളാണെന്ന് കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും, സാമൂഹ്യ ശാസ്ത്രഞ്ജനുമായ പ്രൊഫ. ഡോ ജോസുകുട്ടി സി.എ പറഞ്ഞു. ജനാധിപത്യത്തിൽ സ്ഥായിയായ ശരികളില്ല. പലരുടെ ശരികൾ ചേരുന്നതാണ് ജനാധിപത്യമെന്നും അദേഹം പറഞ്ഞു. ജനാധിപത്യം, ജനങ്ങൾ, തിരഞ്ഞടുപ്പ് എന്ന വിഷയത്തിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം കേരള യൂണിവേഴ്സിറ്റിയുടെ സർവ്വേ റിസർച്ച് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തദേശ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളിൽ പ്രീപോൾ, Read More…
മിന്നൽ വള താളത്തിൽ ജെയ്ക്സ് ബിജോയ്, ചടുല നൃത്ത ചുവടുകളുമായി റംസാൻ: അരുവിത്തുറ കോളേജിൽ യുവത്വത്തിൻ്റെ ആഘോഷം
അരുവിത്തുറ :ഇന്ത്യൻ മ്യൂസിക്കിന് അരുവിത്തുറ നൽകിയ സമ്മാനം ജെയ്ക്സ് ബിജോയിയും. മാസ്മരിക നൃത്തങ്ങളുടെ തമ്പുരാൻ റംസാനും.സംഗീത യുവപ്രതിഭ ലിൽ പയ്യനും ചേർന്നപ്പോൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ യുവത്വത്തിന്റെ ആവേശം കൊടുമുടി കയറി.കോളേജ് യൂണിയൻ പ്രവർത്തനങ്ങളു ടെയും ആർട്സ് ക്ലബ്ബിൻ്റെയും ഉദ്ഘാടനങ്ങളോട് അനുബന്ധിച്ചാണ് മലയാളത്തിന്റെ പ്രിയ കലാകാരന്മാർ ക്യാമ്പസിൽ എത്തിയത്. വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ജെയ്ക്സ്, ബിജോയ് തന്റെ മിന്നൽ വള എന്ന ഗാനവുമായാണ് വിദ്യാർഥികളെ കയ്യിലെടുത്തത്. തന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള കലാലയമാണ് Read More…
അരുവിത്തുറ കോളേജിൽ യൂണിയൻ പ്രവർത്തനങ്ങളും ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് നിർവഹിച്ചു.ചടങ്ങിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര താരവും നർത്തകനുമായ റംസാൻ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ ജനറൽ സെക്രട്ടറി ജോൺസൺ ജോണി,വൈസ് ചെയർപേഴ്സൺ എയ്ഞ്ചലീനാ മനോജ് യൂണിയൻ കോഡിനേറ്റർ ഡോ. തോമസ്പുളിയ്ക്കൻ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.ഉച്ചക്ക് Read More…
അരുവിത്തുറ കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനവും വിവിധ സെമിനാറുകളും
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനവും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ സെമിനാറുകളും സംഘടിപ്പിച്ചു. ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ധനതത്വശാസ്ത്ര വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന അസോസിയേഷന്റെ ഉദ്ഘാടനം എസ്.ബി.ഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് ചീഫ് മാനേജർ ലക്ഷ്മി. ജി നിർവഹിച്ചു. തുടർന്ന് സംരംഭകത്വവും ധനസഹായങ്ങളും എന്ന വിഷയത്തിൽ എസ്ബിഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് അസിസ്റ്റൻറ് മാനേജർ നിവിൻ ഏ.ജെ ക്ലാസ് നയിച്ചു.കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശം ഒരു ആമുഖം Read More…
അരുവിത്തുറ കോളേജിന് മുഖ്യമന്ത്രിയുടെ മികച്ച പച്ചത്തുരുത്തിനുള്ള അവാർഡ്
ഈരാറ്റുപേട്ട: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തായി അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പച്ചതുരുത്ത് തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസിനുള്ളിൽ മാനേജ്മെന്റ് അനുവദിച്ചു നൽകിയ 25 സെന്റ് സ്ഥലത്ത് ആണ് കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പച്ചത്തുരുത്ത് തയ്യാറാക്കിയത്. ഒരു കാലത്ത് ഈ പ്രദേശങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നതും ഇപ്പോൾ വംശനാശ ഭീഷണി നേടുന്നതുമായ അപൂർവ്വ സസ്യങ്ങൾ ഉൾപ്പെടെ 50ൽ പരം ഇനങ്ങളിലായി Read More…
ലോകമുള ദിനത്തിൽ മുളയുടെ ചുവട്ടിൽ സമ്മേളിച്ച് അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ
അരുവിത്തുറ: സെപ്റ്റംബർ 18-ലോക മുള ദിനത്തിൽ സ്കൂൾ മുറ്റത്തുള്ള മുളയുടെ ചുവട്ടിൽ സമ്മേളിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കൂട്ടുകാർ മുള വിശേഷങ്ങൾ പങ്കു വച്ചു. മുളഞ്ചോട്ടിലെ കുളിർമയും മുളയുടെ സവിശേഷതകളും കുരുന്നുകൾക്ക് വിസ്മയമായി. ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു മുളദിന സന്ദേശം നല്കി. മുളദിന പ്രസംഗങ്ങളും മുളദിന ക്വിസുമെല്ലാംകുട്ടികൾക്ക് മുളയെക്കുറിച്ച് കൂടുതൽ ബോധ്യങ്ങൾ നല്കി.
സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് 19ന് അരുവിത്തുറയിൽ
അരുവിത്തുറ: അരുവിത്തുറ മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ വച്ച് 19 ന് വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് നടത്തും. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, ഹോർമോൺ മാറ്റങ്ങൾ, ആർത്തവ വിരാമം തുടങ്ങിയ ഗൈനക്കോളജി സംബന്ധമായ വിവിധ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. മാർ സ്ലീവാ മെഡിസിറ്റി ഒബ്സ്ട്രെറ്റിക്സ് അൻഡ് ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ധഡോക്ടർ പരിശോധനയ്ക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. Read More…
ദേശീയ തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സുവർണ്ണ നേട്ടവുമായി അരുവിത്തുറ കോളേജിലെ അംജദ് ഹനീഫ
അരുവിത്തുറ : ഡൽഹിയിൽ നടന്ന എൻസിസി തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സ്വർണ്ണ മെഡൽ നേട്ടവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ എൻ.സി.സി കെഡറ്റ് അംജദ് ഹനീഫ മികവു തെളിയിച്ചു.നൂറു ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ സെലക്ഷൻ പ്രക്രിയകൾക്ക് ശേഷമാണ് തൽ സൈനിക് ക്യാമ്പിലേക്ക് കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെടുന്നത്. ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, ജെ.ഡി.എഫ്. എസ്സ് ,ഹെൽത്ത് ആൻഡ് ഹൈജീൻ ,മാപ്പിംഗ് തുടങ്ങിയ സൈനിക മത്സരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കായി ഒരുക്കിയിരിക്കുന്നത്.ഓരോ സംസ്ഥാനത്തെയും മികച്ച കേഡറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.ഈ ക്യാമ്പ് Read More…










