aruvithura

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറയിൽ

അരുവിത്തുറ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസി റ്റി, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ പൈക എന്നിവരുടെ സഹകരണ ത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറ സെന്റ് ജോർജ്ജ് പള്ളി പാരീഷ് ഹാളിൽ സെപ്റ്റംബർ 22 ഞായറാഴ്ച 9Am മുതൽ 1Pm വരെ നടത്തപ്പെടുന്നു. മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, പൾമിനറി മെഡിസിൻ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, Read More…

aruvithura

അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ ‘ജാലകം 3.’ പ്രകാശനം ചെയ്തു

അരുവിത്തുറ: കുട്ടികളുടെ പഠന വിടവു നികത്തി എല്ലാ കുട്ടികളേയും പഠനത്തിൽ മികവുറ്റവരാക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി തയാറാക്കപ്പെട്ട കൈപ്പുസ്തകമാണ് ‘ജാലകം 3’ കുട്ടികളുടെ ക്ലാസ് റൂം പ്രവർ ത്തനങ്ങളുടെ തുടർച്ചയായുള്ള വർക്ക് ഷീറ്റുകളാണ് ഇതിൽ തയാറാക്കായിരിക്കുന്നത്. കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് രക്ഷിതാക്കളും അധ്യാപകരും വിലയിരുത്തിയ ഈ കൈപ്പുസ്തകം ഈ രാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് തിരുവോണം ആഘോഷദിനത്തിൽ മാവേലിക്ക് നൽകി പ്രകാശനം ചെയ്തു.

aruvithura

ആഘോഷ തേരിലേറി അരുവിത്തുറ കോളേജിൽ കളറോണം

അരുവിത്തുറ : അവേശതേരിലേറി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ കളറോണം ഓണാഘോഷ മാമാങ്കം സംഘടിപ്പിച്ചു. യമകിങ്കരൻമാർക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും വർണ്ണ കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും അവേശകരമായ വടംവലി മൽത്സരവും അത്തപൂക്കള മത്‌സരവും ഓണപാട്ടുകളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.

aruvithura

മുള്ളാത്തയും ലക്ഷ്മി താരുവും ക്യാൻസർ മരുന്നല്ല; അരുവിത്തുറ കോളേജിൽ സസ്യ ശാസ്ത്ര സെമിനാർ

അരുവിത്തുറ :പ്രകൃതിയേയും സസ്യജാലങ്ങളേയുംയും ആശ്രയിച്ചാണ് മനുഷ്യരാശിയുടെ നിലനില്പെങ്കിലും ചിലയിനം സസ്യങ്ങളുമായി ഇടപെടുമ്പോൾ നാം സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത, വിവേകരഹിതമായ സസ്യ ഉപയോഗങ്ങൾ പലപ്പോഴും അപകടൾ വിളിച്ചു വരുത്തും. കാൻസർ ചികിത്സക്കായി മുള്ളാത്ത, ലക്ഷ്മിതാരു, ഡെംഗിപ്പനി ചികിത്സക്കായി കപ്പളം, പ്രമേഹം കുറയാൻ പാവക്ക, കൊളസ്റ്ററോൾ കുറയാൻ ഇലുമ്പിപ്പുളികൊണ്ടുള്ള ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പലപ്പോഴും പ്രയോജനത്തേക്കാളേറെ ദോഷങ്ങളുണ്ടാകുമെന്ന് ചങ്ങനാശ്ശേരി സെൻ്റ് ബർക്കുമാൻസ് കോളേജ് സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ബിജു ജോർജ് പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ Read More…

aruvithura

കോഴിക്കോട്‌ NIT യിൽ നിന്ന് മെറ്റീരിയൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി മെറിൻ ജോസഫ്

കോഴിക്കോട്‌ NIT യിൽ നിന്ന് മെറ്റീരിയൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി മെറിൻ ജോസഫ് . അരുവിത്തുറ ചെങ്ങഴച്ചേരിൽ അധ്യാപക ദമ്പതികളായ സി.വി. ജോസഫിന്റെയും പൗളിന്റെയും പുത്രിയാണ്.

aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഫിഫ്ത്ത് എസ്സ്റ്റേറ്റ് മാധ്യമ സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ “ഫിഫ്ത്ത് എസ്റ്റേറ്റ്” മാധ്യമ സെമിനാർ സംഘടിപ്പിച്ചു. സെമിനാറും അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മലയാള ക്രൈം ത്രില്ലർ ചിത്രം “കണ്ണൂർ സ്ക്വാഡ്” തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫി നിർവഹിച്ചു. നവമാധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അനന്തസാധ്യതകളാണ് നിലനിൽക്കുന്നത്.. മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സിനിമ മേഖലയിൽ മികച്ച പ്രകടനം കൊണ്ടു മാത്രമെ നിലനിൽക്കാൻ സാധിക്കു വെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ Read More…

aruvithura

“തൊഴിലിട ധാർമ്മികത” അരുവിത്തുറ കോളേജിൽ സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ തൊഴിലിട ധാർമ്മികത ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൻ്റെയും ഇക്കണോമിക്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം മണിമലക്കുന്ന് റ്റി എം ജേക്കബ്ബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ ടോജോ ജോസ് ഉദ്ഘാടനം ചെയ്തു. അത്യന്തിക വിജയത്തിന് ധാർമ്മികത അനിവാര്യമാണ്. തൊഴിലിടങ്ങളിലും വാണിജ്യ രംഗങ്ങളിലുമെല്ലാം ധാർമ്മികത കൈവിട്ട് ലാഭത്തിനു പിന്നാലെ പായുന്നവരുടെ നേട്ടങ്ങൾ ക്ഷണികമാണെന്ന് കാലംതെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. Read More…

aruvithura

അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ ‘ബൗദ്ധികസ്വത്തവകാശ നിയമങ്ങളെ എങ്ങിനെ മനസ്സിലാക്കാം’ എന്ന വിഷയത്തിൽ സെമിനാർ

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ “ബൗദ്ധികസ്വത്തവകാശ നിയമങ്ങളെ എങ്ങിനെ മനസ്സിലാക്കാം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി അഡ്വക്കേറ്റ് സാം സണ്ണി ഓടക്കൽ ക്ലാസ് നയിച്ചു. ആധുനിക സമൂഹത്തിൽ ബൗദ്ധികസ്വത്തവകാശ നിയമം ഭലപ്രദമായി വിനയോഗിക്കുന്നത്തിൻ്റെ സാദ്ധ്യതകൾ അദ്ദേഹം വിശദീകരിച്ചു. കോളജ് ബർസാർ റവ ഫാ ബിജു കുന്നയക്കാട്ടു, ഡിപ്പാർട്ട്മെൻ്റ് മേധാവി മിനി മൈക്കിൾ, അധ്യാപിക അലീന ജോസ്, Read More…

aruvithura

അരുവിത്തുറ കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്ററർ: ജോസ് കെ മാണി എംപിയുടെ ജൂബിലി സമ്മാനം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്റർ സമ്മാനിച്ച് ജോസ് കെ മാണി എം പി. തൻ്റെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ലഭ്യമാക്കിയാണ് റിപ്രോഗ്രാഫിക്ക് സെൻ്റർ യഥാർത്ഥ്യമാക്കിയത്. കോളേജിൻ്റെ പുതിയ ലൈബ്രറി ബ്ലോക്കിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച്ച നടന്ന വജ്ര ജൂബിലി സമ്മേളനത്തിൽ വച്ച് ജോസ് കെ മാണി എം പി റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ചടങ്ങിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പത്തനംതിട്ട Read More…

aruvithura

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ച് അരുവിത്തുറ സെന്റ് മേരീസിലെ കുരുന്നുകൾ

അരുവിത്തുറ: അധ്യാപകദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾ അധ്യാപകർക്കായ് ഒരുക്കിയത്. സ്വന്തമായി തയാറാക്കിയ ഗ്രീറ്റിംഗ് കാർഡും,പൂവും, മിഠായിയുമൊക്കെക്കൊണ്ടാണ് കുട്ടികൾ സ്കൂളിൽ എത്തിയത്.അവ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കു നല്കി ആശംസകൾ നേരുകയായിരുന്നു ആദ്യ പരിപാടി. തുടർന്ന് പൊതു മീറ്റിംഗിൽ കുട്ടികൾ തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേരുകയും ഓരോ അധ്യാപകരേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ച് അവർക്ക് പൂവു നല്കി ആദരിക്കുകയും ചെയ്തു. കൂടാതെ ആശംസാ പ്രസംഗങ്ങൾ, ആശംസാ ഗാനങ്ങൾ, വഞ്ചിപ്പാട്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അധ്യാപകദിനാഘോഷത്തിന് Read More…