aruvithura

“ശാസ്ത്ര സാമൂഹൃ മുന്നേറ്റങ്ങൾ ” അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ കോൺഫ്രൻസിന് തുടക്കമായി

അരുവിത്തുറ : സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2025 ആരംഭിച്ചു. കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും ‘കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ് നായർ നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെ മുന്നേറ്റത്തിൽ നൈതികതയും ധാർമ്മികതയും ചർച്ചയാവണമെന്ന് അദ്ധേഹം പറഞ്ഞു. കോളേജ് മാനേജർ റവ ഫാ Read More…

aruvithura Blog

സെൻറ് അൽഫോൻസ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ തെരുവുനാടകം നടത്തി

അരുവിത്തുറ: മോഡൽ ലയൺസ് ക്ലബ്ബ് ഓഫ്‌ അടൂർ എമിറേറ്റ്സിൻറ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് അൽഫോൻസ പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ തെരുവുനാടകം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ F C C നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മോഡൽ എമിറേറ്റ്സ് വൈസ് പ്രസിഡന്റ് സന്തോഷ് വർഗീസ് സെക്രട്ടറി സുരമ്യ വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

aruvithura

അരുവിത്തുറ സൺഡേ സ്കൂൾ ചെറുപുഷ്പ മിഷൻലീഗിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

അരുവിത്തുറ: അരുവിത്തുറ സൺഡേ സ്കൂൾ ചെറുപുഷ്പ മിഷൻലീഗിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. അരുവിത്തുറ സൺഡേ സ്കൂളിലെ കുട്ടികൾ CML ഭവന സന്ദർശനത്തിന്റെ ഭാഗമായി അധ്യാപകരോടൊപ്പം ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് സംഭാവനകൾ സമാഹരിച്ചാണ് ഭവനം നിർമ്മിച്ചത്. പെരുന്നിലം ഭാഗത്ത് ചെറുവള്ളിൽ ജോർജ് ചേട്ടനാണ് വീടുവയ്ക്കുന്നതിനുള്ള സ്ഥലം സൗജന്യമായി നൽകിയത്. ഇന്നലെ നടന്ന വെഞ്ചിരിപ്പ് കർമ്മത്തിൽ അരുവിത്തുറ പള്ളി വികാരി വെരി.റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സൺഡേസ്കൂൾ Read More…

aruvithura Blog

യുവത്വത്തിൻ്റെ ആഘോഷമായി കോം ഫിയസ്റ്റാ; അരുവിത്തുറസെൻറ് ജോർജ് കോളേജിൽ ദേശീയതല കോമേഴ്സ് അൻഡ് മനേജ്മെൻ്റ് ഫെസ്റ്റ് അവേശമായി

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയതല കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് യുവത്വത്തിൻറെ ആഘോഷമായി മാറി. രാജ്യത്തെ വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി 1000 ത്തോളം വിദ്യാർത്ഥികൾ ഫെസ്റ്റിൻ്റെ ഭാഗമായി മത്സരങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിക്കുംചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്.ബര്‍സാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ സെൽഫ് ഫിനാൻസ് Read More…

aruvithura

ശിശുദിനം അവിസ്മരണീയമാക്കി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ

അരുവിത്തുറ: നവംബർ 14 – ശിശു ദിനം അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കെങ്കേമമായി ആഘോഷിച്ചു. സെന്റ്.മേരീസ് നേഴ്സറി സ്കൂളിലെ കുട്ടികൾ അതിഥികളായി എത്തിയിരുന്നു. അവരെ മുൻ നിരയിൽ അണിനിർത്തി മനോഹരമായ റാലി നടത്തി. ചാച്ചാജിക്ക് ജയ് വിളികൾ കൊണ്ട് സ്കൂൾ അങ്കണം മുഖരിതമായി. തുടർന്ന് ആശംസാ കാർഡും ചോക്ലേറ്റും നല്കി നേഴ്സറിയിലെ കുട്ടികൾക്ക് സ്വീകരണമൊരുക്കി. കുട്ടികളുടെ വിവിധ കലാപരിപാടികളും ചാച്ചാജി ഗാനങ്ങളും പ്രസംഗങ്ങളും നടന്നു. ചാച്ചാജിയുടെ വേഷത്തിൽ സ്റ്റേജിൽ അണിനിരന്ന കുട്ടിച്ചാച്ചാജി മാർ ആഘോഷങ്ങൾക്ക് കൂടുതൽ Read More…

aruvithura

അരുവിത്തുറ കോളേജിൽ കോം ഫിയസ്റ്റാ ദേശീയ തല കോമേഴ്സ് അൻഡ് മനേജ്മെൻ്റ് ഫെസ്റ്റ്

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയതല കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നവംബർ 15ന് നടക്കുന്ന ഫെസ്റ്റ് രാജ്യത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായാണ് സംഘടിപ്പിക്കുന്നത്. ബിസിനസ്സ് ക്വിസ്സ് , ബെസ്റ്റ് മാനേജ്മെൻ്റ് ടീം, 3 x 3 ഫുട്ബോൾ , ട്രഷർ ഹണ്ട് , സ്പോട്ട് ഫോട്ടോഗ്രഫി തുടങ്ങി നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. വിവിധ മത്സരങ്ങളുമായി ബന്ധപെട്ട് 50000 രൂപ ക്യാഷ് അവാർഡ് Read More…

aruvithura

മെഗാ നേത്രപരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പും അരുവിത്തുറ ഫെറാനോ പാരീഷ് ഹാളിൽ നടത്തപ്പെട്ടു

അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും അരുവിത്തുറ ഇടവക മാതൃവേദി, പിതൃവേദി, P S W S എന്നിവയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ മെഡിസിറ്റിയുടേയും പൈക ലയൺസ് ഐ ഹോസ്പിറ്റലിൻറ യും സഹകരണത്തോടെ മെഗാ നേത്രപരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ഇടവക പിതൃവേദി പ്രസിഡന്റ് ജോജോ പ്ലാത്തോട്ടത്തിൻറ അദ്ധ്യക്ഷതയിൽ പള്ളി വികാരി റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിച്ചു.ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് Read More…

aruvithura

അരുവിത്തുറ കോളേജിൽ നടന്ന എംജി യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് പാലാ അൽഫോൻസാ കോളേജ് ചാമ്പ്യന്മാർ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2025-26അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ- സൂപ്പർ ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പാലാ അൽഫോൻസാ കോളേജ് എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. അസംഷൻ കോളേജ് ചങ്ങനാശ്ശേരി, കാത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അൽഫോൻസ കോളേജ് പാലാ, സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരച്ചത്. മത്സര വിജയികൾക്ക് അരുവിത്തുറ സെൻ്റ് ജോർജ്സ് കോളേജ് Read More…

aruvithura

എംജി യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് അരുവിത്തുറയിൽ

അരുവിത്തുറ : 2025-26അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ- സൂപ്പർ ലീഗ് മത്സരങ്ങൾ അരുവിത്തുറ സെന്റ്. ജോർജ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ 2025 നവംബർ 8,9 തീയതികളിൽ നടക്കും. അസംഷൻ കോളേജ് ചങ്ങനാശ്ശേരി, കാത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അൽഫോൻസ കോളേജ് പാലാ, സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

aruvithura

വീണ്ടും വിജയം കുറിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂൾ

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ എൽ.പി.വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ വീണ്ടും വിജയ മുന്നേറ്റം കുറിച്ചു. ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.