അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോകയുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു.കോളേജിലെ പിജി ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രിയുടെയും എയ്ഡഡ് വിഭാഗം കോമേഴ്സിൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ കോട്ടയം സി ഇ ഒ മിട്ടു റ്റി ജി നിർവഹിച്ചു.കഴിഞ്ഞ വർഷം മികച്ച റാങ്കുകൾ നേടിയ വിദ്യാർത്ഥികളെയും വിവിധ ഇൻ്റർനാഷണൽ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. Read More…
aruvithura
വീട്ടമ്മമാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനവുമായി അരുവിത്തുറ കോളേജ്
അരുവിത്തുറ: മാതൃവേദി അരുവിത്തുറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഫുഡ് സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അടുക്കളയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. അരുവിത്തുറ ഫൊറോനാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. അടുക്കളയിലെ ഭക്ഷ്യസുരക്ഷ മാർഗ്ഗങ്ങൾ സംബന്ധിച്ച പ്രായോഗിക പരിശീലനമാണ് വീട്ടമ്മമാർക്ക് നൽകയത്. മാതൃജ്യോതി യൂണിറ്റ് ഡയറക്ടർ ഫാ. ലിബിൻ പാലയ്ക്കാതടത്തിൽ, ഫുഡ് സയൻസ് വിഭാഗം അധ്യാപകൻ ബിൻസ് കെ തോമസ്, ഷോണി കിഴക്കേത്തോട്ടം എന്നിവരും Read More…
അരുവിത്തുറ സെന്റ് മേരീസിൽ PTA പൊതുയോഗവും LSS വിജയികളെ ആദരിക്കലും
അരുവിത്തുറ: PTA പൊതുയോഗവും LSS വിജയികളെ ആദരിക്കലുംഅരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ നടന്നു.അസിസ്റ്റന്റ് സ്കൂൾ മാനേജർ റവ.ഫാ. ലിബിൻ പാലയ്ക്കാത്തടം അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാമപുരം സെന്റ് അഗസ്റ്റിൻസ് H.S.S റിട്ടയേർഡ് പ്രിൻസിപ്പാൾ ശ്രീ.സാബു മാത്യു രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. റവ.ഫാ. ലിബിൻ പാലയ്ക്കാത്തടം LSS വിജയികൾക്ക് മെമന്റോ നല്കി ആദരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു.
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവത്തിന് തുടക്കമായി
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ്സ് കോളേജിലെ പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് തുടക്കമായി സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനോത്സം പരിപാടിയുടെ ഭാഗമായി കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജ്ഞാനോത്സവത്തിന് തിരി തെളിയിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.വൈസ് Read More…
+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കയ വിദ്യാർത്ഥിനിയെ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കോളർഷിപ്പ് നൽകി ആദരിച്ചു
അരുവിത്തുറ : +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കയ വിദ്യാർത്ഥിനിയെ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കോളർഷിപ്പ് നൽകി ആദരിച്ചു. സ്കോളർഷിപ്പ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ് അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ തെക്കേൽ, ബോർഡ് മെമ്പർ പ്രൊഫസർ റോയി തോമസ് കടപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ജീവരക്തം പകർന്ന് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ മഹാരക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
അരുവിത്തുറ: സെൻറ് ജോർജ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജണൽ ഓഫീസിന്റെയും തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാരക്ത ദാന ക്യാമ്പ് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് എഴുപതിനായിരം യൂണിറ്റ് രക്തം സന്നദ്ധ രക്തദാനത്തിലൂടെ ദാനം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെ അമ്പതിലധികം പേർ മഹാരക്തദാന ക്യാമ്പിൽ Read More…
അരുവിത്തുറ സെൻറ് ജോർജ്ജസ് കോളേജിൽ വിപുലമായ ലഹരി വിരുദ്ധ ദിനാചരണം
അരുവിത്തുറ :ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു. ഈരാറ്റുപേട്ട എസ് എച്ച് ഓ എ ജെ തോമസ് അധ്യക്ഷത വഹിച്ച ലഹരിവിരുദ്ധ ദിനാചരണം കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി കോമേഴ്സ് വിഭാഗം അധ്യാപകൻ Read More…
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വോളി അരുവിത്തുറ കോളേജ് ജേതാക്കൾ
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ കോട്ടയത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജും ജേതാക്കളായി. സെമിഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് സിഎംഎസ് കോളേജ് കോട്ടയത്തെയും അഞ്ചു സെറ്റ് നീണ്ടുനിന്ന ഫൈനൽ മത്സരത്തിൽ സെന്റ്. തോമസ് കോളേജ് പാലായെയും ആണ് സെന്റ്. ജോർജ് കോളേജ് അരുവിത്തുറ പരാജയപ്പെടുത്തിയത്. വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ Read More…
‘ചങ്ങാതിക്കൊരു മരം’ പദ്ധതിക്ക് പൂർണ പിന്തുണയോടെ അരുവിത്തുറ സെന്റ് മേരീസ്
അരുവിത്തുറ: ‘ചങ്ങാതിക്ക് ഒരു മരം’ എന്ന പദ്ധതിക്ക് പൂർണ്ണ പിന്തുണയാണ് അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ നല്കിയത്. തന്റെ ചങ്ങാതിക്ക് ഒരു തൈമരവുമായാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. അവർ അത് കൈമാറുകയും അവർക്ക് കിട്ടിയ തൈ നട്ടു പരിപാലിക്കുമെന്ന പ്രതിജ്ഞയോടെ മടങ്ങുകയും ചെയ്തു.
സൗജന്യ ബോധവൽക്കരണ ക്ലാസ്
അരുവിത്തുറ: അരുവിത്തുറ ആർക്കേഡിലുള്ള മൈൻഡ് സൊലൂഷനിൽവച്ച് രോഗം, അസുഖം,അപകടം എന്നിവ കാരണമുണ്ടാകുന്ന പണം നഷ്ടത്തിൽ നിന്ന് സംരക്ഷണം എന്ന വിഷയത്തിൽ സൗജന്യ ബോധവൽക്കരണ ക്ലാസ് നാളെ (ഞായർ) 11 മുതൽ 1 മണി വരെ നടത്തുന്നു. Ph :9447525840, 9846181347.