പാലാ: ടോറസും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ കുമ്മണ്ണൂർ സ്വദേശി സുബിനെ (25) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.45 ഓടെ മുത്തോലി പാലത്തിനു സമീപമായിരുന്നു അപകടം.
Accident
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്
പാലാ:ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കറിക്കാട്ടൂർ സ്വദേശി മധുസൂധനനെ (68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.15 ഓടെ പാലാ – കൊടുങ്ങൂർ റൂട്ടിൽ മുണ്ടൻകുന്ന് ജംഗ്ഷനിലായിരുന്നു അപകടം.
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
മുണ്ടക്കയം : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ യാത്രക്കാരൻ മുണ്ടക്കയം സ്വദേശി കണ്ണപ്പനെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അർധരാത്രിയോടെ മുണ്ടക്കയം ഭാഗത്തു വച്ചായിരുന്നു അപകടം.
കാറും പിക് അപ് വാനും കൂട്ടിയിടിച്ച് അപകടം
കാറും പിക് അപ് വാനും കൂട്ടിയിടിച്ച് പരുക്കേറ്റ കൊഴുവനാൽ സ്വദേശി ടോം ജോർജിനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ- പൊൻകുന്നം റോഡിൽ ഇളങ്ങുളം നാലാം മൈൽ ഭാഗത്ത് ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം.
ദുരന്തഭൂമിയായി വയനാട്: മരണം 37 ആയി
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന വീടിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. മരണ സംഖ്യ ഉയരുമെന്നാണ് സൂചനകള്‍. ചാലിയാർ തീരത്ത് നിന്ന് ഇതുവരെ ലഭിച്ചത് 11മൃതദേഹമാണ് ലഭിച്ചത്. ജില്ലാ ആശുപത്രിയിൽ 7 മൃതദേഹങ്ങളാണ് എത്തിയത്. നാല് മൃതദേഹങ്ങൾ ഇരുട്ടുകുത്തിയിൽ ചാലിയാറിൻ്റെ മറുകരയിലാണ്. ചാലിയാർ കടത്തി ഇക്കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
രാമപുരം : അർധരാത്രിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ പായിപ്പാട് സ്വദേശികളായ ലളിത രവീന്ദ്രൻ (62 ), സ്വാതിക് സുരേഷ് ( 8), വാഴക്കുളം സ്വദേശി ആദിത്യൻ (16), ആതിര രമേശ് (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്തു നടന്ന ചടങ്ങിൽ പങ്കെടുത്തിട്ടു മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. രാമപുരത്തിന് സമീപം രാത്രി 12.15 ഓടെയാണ് സംഭവം.
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
കുറവിലങ്ങാട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശി ജാൻസിയെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചാണ് അപകടം.
ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് അപകടം
പാലാ: ബൈക്കിൽ അജ്ഞാത വാഹനമിടിച്ചു പരുക്കേറ്റ വള്ളിച്ചിറ സ്വദേശി ക്രിസ്റ്റോ ജോസഫിനെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ എറ്റുമാനൂർ – പാലാ റൂട്ടിൽ ചേർപ്പുങ്കൽ തടിമിൽ ജംഗ്ഷനു സമീപമായിരുന്നു അപകടം.
വാഗമൺ പാലൊഴുകും പാറയിൽ എത്തിയ തിടനാട് സ്വദേശിക്ക് തെന്നി വീണ് പരുക്ക്
വിനോദ സഞ്ചാരത്തിനായി വാഗമൺ പാലൊഴുകും പാറയിൽ എത്തിയ സംഘാംഗത്തിൽ ഉൾപ്പെട്ട തിടനാട് സ്വദേശി ബിബിന് (30) തെന്നി വീണ് പരുക്കേറ്റു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
മരങ്ങാട്ടുപള്ളി: ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരുക്കേറ്റ ബുള്ളറ്റ് യാത്രക്കാൻ മരങ്ങാട്ടുപള്ളി സ്വദേശി ടോമി തോമസിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ മരങ്ങാട്ടുപള്ളി ഭാഗത്തു വച്ചായിരുന്നു അപകടം.






