കൊച്ചി: ചെറുകിട നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ പ്രൊഡക്ടുകള്‍ അനായാസം വിറ്റഴിക്കാന്‍ സഹായിക്കുന്ന പുതിയ പ്ലാറ്റ്‌ഫോം കാര്‍ട്ട്7 (https://cart7online.com) ജൂലൈ ഒന്നിന് ലോഞ്ച് ചെയ്യും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഡിവലപ്‌മെന്റ് ആന്‍ഡ് ക്രിയേറ്റിവ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ക്ലൗഡ്7 ആണ് പുതിയ പ്ലാറ്റ്‌ഫോം നിര്‍മിച്ചിരിക്കുന്നത്.
വന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ തങ്ങളുടെ പ്രൊഡക്ട് ലിസ്റ്റ് ചെയ്താലും ഉദ്ദേശിക്കുന്ന വില്‍പന പലപ്പോഴും ചെറുകിടക്കാര്‍ക്ക് ലഭിക്കുന്നില്ല. ഷോപ്പിംഗ് സൈറ്റുകള്‍ വലിയ ഡിമാന്റുകളുള്ള പ്രൊഡക്ടുകള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. വന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ കോടിക്കണക്കിന് പ്രൊഡക്ടുകള്‍ ഉണ്ടെന്നതും ചെറുകിടക്കാരുടെ പ്രൊഡക്ടുകള്‍ക്ക് മതിയായ ശ്രദ്ധയോ, പ്രധാന്യമോ ലഭിക്കുന്നതിന് തടസമാകുന്നു.
പലപ്പോഴും ഇത്തരം വന്‍സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം, അത് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ചെറുകിട നിര്‍മാതാക്കള്‍ തങ്ങളുടെ പ്രൊഡക്ടുകള്‍ വിറ്റഴിക്കുന്നത്.
വന്‍കിട കമ്പനികളുടെ ഉയര്‍ന്ന കമ്മീഷന്‍ നിരക്ക് പലപ്പോഴും ചെറുകിടക്കാരുടെ ലാഭം തുച്ഛമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് CLOUD7 തങ്ങളുടെ എക്‌സ്‌ക്ലൂസിവ് പ്രൊഡക്ട് മാര്‍ക്കറ്റിംഗ് വെബ്‌സൈറ്റ് കാര്‍ട്ട്7 (cart7online.com) ലോഞ്ച് ചെയ്യുന്നത്.
പുതിയ സൈറ്റ് ചെറുകിട കച്ചവടക്കാര്‍ക്ക് ഏറെ സഹായകമാകുമെന്നും മികച്ച ലാഭം നേടാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ക്ലൗഡ്7 കമ്പനി സിഇഒയും ഉടമയുമായ മാക്‌സിന്‍ ഫ്രാന്‍സിസ് വെളിപ്പെടുത്തി. ലോഞ്ചിനോട് അനുബന്ധിച്ച് പരിമിത കാലത്തേക്ക് 0% കമ്മീഷനില്‍ പ്രൊഡക്ടുകള്‍ വില്‍ക്കാനാകും.
ഇന്റര്‍നെറ്റിന്റെ അതിപ്രസരമുള്ള ഈ യുഗത്തില്‍ ഓണ്‍ലൈന്‍ സെയില്‍സ് ആണ് ഇനി ആശ്രയം എന്നും അതിലൂടെ മാത്രമേ ചെറുകിട നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ഉല്‍പന്നം വിറ്റഴിക്കാന്‍ സാധിക്കൂവെന്നും കഴിഞ്ഞ ഒന്നര ദശകത്തിലേറെയായി പ്രൊഡക്ട് മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മാക്‌സിന്‍ വ്യക്തമാക്കുന്നു.
ചെറുകിട നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ പ്രൊഡക്ട് വിറ്റഴിക്കാന്‍ ആവശ്യമായ പ്രൊഡക്ട് വിഡിയോ റിവ്യൂസ്, ക്രിയേറ്റിവ് ആഡ്‌സ്, കോര്‍പറേറ്റ് വിഡിയോസ്, ഷോപ് ഇന്‍ട്രോ വിഡിയോസ് എന്നിവയും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് നിര്‍മിച്ചും ക്ലൗഡ്7 നല്‍കുന്നു.
പ്രൊഡക്ട് മാര്‍ക്കറ്റിംഗ് ചെയ്യുന്നതിന് സൗജന്യ കണ്‍സള്‍ട്ടേഷന്‍ സര്‍വീസും CLOUD7 കമ്പനി നല്‍കുന്നുണ്ട്. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക- +91 7034 133 111 (https://wa.me/917034133111). ചെറുകിട നിര്‍മാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് – https://admin.cart7online.com/register
ബിസിനസ് ഡിവലപ്‌മെന്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റിവ് അഡ്‌വെര്‍ട്ടൈസിംഗ് കമ്പനിയാണ് ക്ലൗഡ്7.
മറ്റ് മാര്‍ക്കറ്റിംഗ് ഏജന്‍സികളെ അപേക്ഷിച്ച് ബിസിനസ് ഡിവലപ്‌മെന്റിന്റെ മൂന്ന് നെടുംതൂണുകളായ മാര്‍ക്കറ്റിംഗ്, സെയില്‍സ്, ബ്രാന്‍ഡിംഗ് എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നല്‍കുന്ന സ്ട്രാറ്റജികളാണ് ക്ലൗഡ്7 കമ്പനിയുടെ പ്രത്യേകത. ഇതിലൂടെ ഏതു ബിസിനസും വളര്‍ത്താന്‍ സാധിക്കും.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ് ഡെവലപ്മെന്റ്, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് തുടങ്ങിയ സര്‍വീസുകളും ക്ലൗഡ്7 നല്‍കുന്നുണ്ട്. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക – https://wa.me/917034133111