pala

പഠനം ലഹരിയാക്കണം: തോമസ് പീറ്റർ

പാലാ: പഠനം ലഹരിയാക്കി മദ്യത്തെയും മയക്കുമരുന്നുകളെയും ഒഴിവാക്കാൻ വളരുന്ന തലമുറ രംഗത്തിറങ്ങണമെന്ന് പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ആവശ്യപ്പെട്ടു.

സ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷ്യബോധത്തോടെ പഠിച്ചാൽ ജീവിതവിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ആലീസ് ജോഷി, ചാറ്റേർഡ് അക്കൗണ്ടൻ്റുമാരായ ദീപക് സെബാസ്റ്റൻ, ശരത് ഗോവിന്ദ്, ഷോണോ ജോൺ എന്നിവർ പ്രസംഗിച്ചു.

കൊമേഴ്സ് വിദ്യാഭ്യാസ സാധ്യതകൾ, ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റും മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി എന്നീ കോഴ്‌സുകളെക്കുറിച്ചു വിശദമായ മാർഗനിർദ്ദേശങ്ങൾ സെമിനാറിൽ നൽകി. ജർമ്മൻ ഭാഷാ പരീക്ഷകൾ വിജയകരമായി മറികടക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ജർമ്മനിയിൽ ലഭ്യമായ തൊഴിൽ-വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും ക്ലാസുകളെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *