കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ജനറൽ ആശുപത്രി പടിയ്ക്ക് സമീപം ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരു മരണം. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്ത് ആണ് മരിച്ചത്.
അപകടത്തിൽ അഭിജിത്തിൻ്റെ സഹോദരി ആതിര (30), ദീപു ഗോപാലകൃഷ്ണൻ (33) എന്നിവർക്ക് പരുക്കേറ്റു.ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിക്ക് എതിർവശമായിരുന്നു അപകടം.