ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ പരുക്കേറ്റ വിനോദ സഞ്ചാരികളായ ബംഗളൂരു സ്വദേശികൾ സുഭാഷ് (57 ) അനു ( 50 ) അംനോൻ മാത്യു (22 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.