പാലാ : ടിപ്പറും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ പൊൻകുന്നം സ്വദേശി സന്തോഷ് മാത്യുവിനെ ( 42 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ഇളംപള്ളി കവല ഭാഗത്ത് വച്ച് 10.30 യോടെയായിരുന്നു അപകടം.
പാലാ: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കൾ പാലായിലേക്ക് പോകുന്നതിനാൽ ഇന്നത്തെ സംയുക്ത വാർത്ത സമ്മേളനം Read More…
ചേർപ്പുങ്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിക്ക് പരുക്ക്. കോളേജ് വിദ്യാർഥി പള്ളിക്കത്തോട് തെങ്ങുംപള്ളി സ്വദേശി രാഹുൽ (20) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ എറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ പെട്രോൾ പമ്പ് ജംഗ്ഷനു സമീപമായിരുന്നു അപകടം.