രാമപുരം: രാമപുരം മാർആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി. വർധിച്ചുവരുന്ന ക്യാൻസർ രോഗത്തെ തടയുന്നതിന് വേണ്ട മുന്കരുതലുകളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുന്നതിനായി സംഘടിപ്പിച്ച സെമിനാർ കോളേജ് മാനേജർ റവ. ഫാ. ബർക്മാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു.ചേർപ്പുങ്കൽ മെഡിസിറ്റി ഓൺകോളജി വിഭാഗം സർജൻ ഡോ ജോഫിൻ കെ ജോണി സെമിനാർ നയിച്ചു.
വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് വിമൻ സെൽ കോ ഓർഡിനേറ്റർ മനീഷ് മാത്യു, അസി പ്രൊഫ ഷീബ തോമസ് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ തുടങ്ങിയയവർ പ്രസംഗിച്ചു.