സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ വിടവാങ്ങി. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. 59 വയസായിരുന്നു. 2022ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളിൽ നിന്നും അതിജീവനത്തിൻ്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളർന്ന് പോകുന്നത്. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിർത്തിയിരുന്നു. Read More…
ഭരണങ്ങാനം:പാലാ സെന്റ് മേരീസ് റിട്ട. അധ്യാപിക കൊല്ലംപറമ്പിൽ പി.എം.അന്നമ്മ (കുട്ടിയമ്മ–88) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. വാകക്കാട് പഴൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എ.ദേവസ്യ (റിട്ട. അധ്യാപകൻ). മക്കൾ: രാജു സെബാസ്റ്റ്യൻ, ബെന്നി സെബാസ്റ്റ്യൻ. മരുമക്കൾ: അനിത രാജു കടവിൽ, പുഷ്പ ബെന്നി കുരിക്കാട്ട്.