ഈരാറ്റുപേട്ട: മാതാക്കൽ ഡിവിഷനിൽ ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ വെൽഫെയർ പാർട്ടി പുനർ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ, യൂനിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളായ തീക്കോയി ഗവൺമെന്റ് ഹൈസ്കൂൾ കഴിഞ്ഞ 40 വർഷക്കാലമായി വളരെ പരിമിതമായ സൗകര്യങ്ങളിലുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇപ്പോൾ ഈ സ്കൂളിന് ഈരാറ്റുപേട്ട നഗരസഭയുടെയും, തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയായ ആനയിളപ്പിൽ 2 ഏക്കർ 40 സെന്റ് സ്ഥലത്ത് 7.50 കോടി രൂപ അനുവദിച്ച് സ്കൂൾ കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ആകെ മൂന്നുനിലകളിലായി 26580 സ്ക്വയർഫീറ്റ് കെട്ടിടമാണ് നിർമ്മാണം Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് കെ കെ കുഞ്ഞുമോൻ സ്മാരക ഹാളിൽ നടന്നു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സെബാസ്റ്റ്യൻ RGSA ബ്ലോക്ക് കോർഡിനേറ്റർ, തീമാറ്റിക് എക്സ്പെർട്ട്, സെക്രട്ടറി സാം ഐസക് എന്നിവർ സംസാരിച്ചു.
ഈരാറ്റുപേട്ട : ഹയാത്തൂദ്ധീൻ ഹൈസ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനം ആചരിച്ചു വായനയുടെ മഹത്വവും ആവശ്യകതയും ഉൾപ്പെടുത്തി പത്ര വാർത്ത വിവർത്തന മത്സരം സംഘടിപ്പിച്ചു. പത്താം ക്ലാസ്സ് കുട്ടികൾക്കുള്ള പ്രേത്യേക പരിപാടിയായിരുന്നു വിവർത്തന മത്സരം. മത്സരത്തിൽ അസ്മിൻ ഹബീബ് ഒന്നാം സ്ഥാനം നേടി. പത്ര വായനയുടെ ഗുണങ്ങളെ കുറിച്ച് ഫായിസ് മുഹമ്മദ് വിവരണം നടത്തി.