കോട്ടയം : ഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗ്രന്ഥത്തിന്റെ 100 ആം വാർഷികത്തിന്റെ ഭാഗമായി ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ 29 വരെ നടക്കുന്ന പുസ്തക വായന പരമ്പരയുടെ ഉദ്ഘാടനം കോട്ടയം ഡ്രീം സ്റ്റേഴ്സിന്റെ സഹകരണത്തോടെ ദർശനയിൽ നടന്നു . മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് പുസ്തകവായന പരമ്പര ഉദ്ഘാടനം ചെയ്തു.
ദർശന ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷനായിരുന്നു . പ്രമുഖ ഗാന്ധിയൻ ഡോ. എം പി മത്തായി മുഖ്യ പ്രഭാഷണം നടത്തി. എ പി തോമസ് , പി കെ ആനന്ദക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന പുസ്തക വായനയിൽ എം ബി സുകുമാരൻ നായർ, അനു കോവൂർ, ഗ്ലോറി മാത്യു, ജയമോഹൻ ബി, അനിതാ സോമൻ, സ്നേഹ മോൾ ലൂക്ക്, അഞ്ജലി തുടങ്ങിയവർ പങ്കെടുത്തു . വിവിധ സംഘടകളുടെയും വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും സഹകരണത്തോടു കുടി നടക്കുന്ന പുസ്തകവായന പരമ്പര 29 നു സമാപിക്കും.





