ചേർപ്പുങ്കൽ: സിഎംസി മഠാംഗമായ സിസ്റ്റർ ഫ്ലവർ (82) അന്തരിച്ചു. പ്ലാശനാൽ നെല്ലുവേലിൽ പരേതരായ ഫിലിപ്പ്, ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നമ്മ മാത്യു (ലീലമ്മ) മൂലയിൽതോട്ടത്തിൽ മൂന്നാനി, ഏലിയാമ്മ ജോർജ് (തങ്കമ്മ) തെക്കുംവേലിൽ കുറവിലങ്ങാട്, എൻ.പി. തോമസ് (ജോസ്) നെല്ലുവേലിൽ പ്ലാശനാൽ, പരേതനായ എൻ.പി. ജോസഫ് നെല്ലുവേലിൽ പ്ലാശനാൽ. സംസ്കാരം നാളെ (ഞായറാഴ്ച) ഞായറാഴ്ച രണ്ടിന് ചേർപ്പുങ്കൽ സിഎംസി മഠത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറാന പള്ളി സെമിത്തേരിയിൽ.
തിടനാട്: തണ്ണിനാൽ തുണ്ടിയിൽ ശോഭന കുമാരി (65) അന്തരിച്ചു. പാലാ മുരിക്കുംപുഴ പാത്തിയാങ്കൽ കുടുംബാംഗം. സംസ്കാരം നാളെ (ശനിയാഴ്ച)3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : സോമനാഥൻനായർ. മക്കൾ: ടി.എസ്. ശിവകുമാർ (ഉണ്ണി), സൗമ്യ, സുമി. മരുമക്കൾ : ശ്രീദേവി (കാരുവള്ളിയിൽ തിടനാട്),സുരേഷ്കുമാർ (അഴകത്തു തെക്കേതിൽ കെഴുവുംകുളം), ശ്രീനിവാസൻ (ആമ്പല്ലൂർ).
പാലാ നഗരസഭ 5-ാം വാർഡ് മുൻ കൗൺസിലർ ശ്രീമതി സതി ശശികുമാറിൻ്റെ ഭർത്താവ് ശശികുമാർ നിര്യാതനായി. സംസ്കാരം നാളെ (23/12/25) ഉച്ചകഴിഞ്ഞ് 2.30 ന് കാനാട്ടുപാറയിലെ വീട്ടുവളപ്പിൽ.