മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന ദിനാചരണത്തിൽ 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റം ഉത്തമ മാതൃകയാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു.
ഓരോ രക്തദാനത്തിലൂടെയും നമ്മുടെ ജീവനും ആയുസും മറ്റുള്ളവരിലൂടെ ദീർഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലാ കേന്ദ്രീകരിച്ച് കോട്ടയം ജില്ലയിൽ ഒരു രക്തദാന വിപ്ലവം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. സമീപകാലത്തായി പെൺകുട്ടികളും സ്ത്രീകളും കൂടുതലായി ഈ രംഗത്തേക്ക് കടന്നുവരുന്നത് ശ്രദ്ധേയമായ മാറ്റമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പരിപാടിയോടൊപ്പം നടന്ന 125 പേർ പങ്കെടുത്ത രക്തദാന ക്യാമ്പ് ഷിബു തെക്കേമറ്റം 125 ആം തവണ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് കോട്ടയം ജനറൽ ആശുപത്രി, പാലാ മരിയൻ ആശുപത്രി, കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ, ഭരണങ്ങാനം ഐ.എച്ച്,എം ആശുപത്രി എന്നിവർ നേതൃത്വം നൽകി. പാലാ സെന്റ് തോമസ് കോളേജ്, സെന്റ് തോമസ് ബി എഡ് കോളേജ്, പാലാ സെന്റ് മേരീസ് എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പാലാ ഗവ.പോളിടെക്‌നിക്, സെന്റ്. ജോസഫ് എഞ്ചിനീയറിംഗ് കോളേജ്, സെന്റ് ജോസഫ് ഹോട്ടൽ മാനേജ്മെന്റ് കോളേജ്, പാലാ ട്രോണിക്സ് ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് രക്തദാന ക്യാമ്പിൽ പങ്കെടുത്തത്.
1988 ൽ കൊഴുവനാൽ ഫാത്തിമാ മിഷൻ ആശുപത്രിയിൽ വച്ച് സ്വന്തം അധ്യാപികക്ക് രക്തം ദാനം ചെയ്തുകൊണ്ട് ആദ്യ രക്തദാനം നിർവ്വഹിച്ച ഷിബു തെക്കേമറ്റം രക്തദാനരംഗത്ത് മികച്ച മാതൃകയാണെന്നും മൂന്നു മാസത്തിലൊരിക്കലുള്ള തുടർച്ചയായും നിഷ്കാമമായുമുള്ള രക്തദാനത്തിന് ഉത്തമ ഉദാഹരണമാണെന്നും പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ ഷാജു തുരുത്തേൽ പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിഷയാവതരണം നടത്തി. രക്തദാതാക്കളെയും സംഘടനകളെയുൾ ഡി.എം ഓ ആദരിച്ചു.
സമാധാന പുസ്തകം എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തു കടന്നുവന്ന നടിയും മോഡലുമായ ട്രിനിറ്റി എലീസ പ്രകാശ് മുഖ്യാതിഥിയായിരുന്നു. മുൻ ജില്ലാ പഞ്ചയായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി, പാലാ ഡി.വൈ.എസ്.പിയും പാലാ ബ്ലഡ് ഫോറം ചെയർമാനായ കെ.സദൻ, ലയൺസ് ക്ലബ് ഡിസ്‌ട്രിക്‌ട് ഗവർണർ ആർ വെങ്കിടാചലം, വൈസ്‌മെൻ ക്ലബ്ഡി സ്‌ട്രിക്‌ട് ഗവർണർ സണ്ണി വി സ്കറിയ, പാലാ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ലീന സണ്ണി, ഡെപ്യൂട്ടി ഡി എം ഓ ഡോ. പി.എൻ.വിദ്യാധരൻ,
പാലാ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസ്സിക്കുട്ടി മാത്യു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ബിജി ജോജോ, വൈസ് പ്രസിഡന്റ് & സോൺ ഹെഡ് ഫെഡറൽ ബാങ്ക് നിഷ കെ ദാസ്, എച്ച് ഡി എഫ് സി ബാങ്ക്കോട്ടയം ക്ലസ്റ്റർ ഹെഡ് പ്രദീപ് ഗോപിനാഥ്, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ്മോൻ മുണ്ടയ്ക്കൽ, രാജേഷ് വാളിപ്ലാക്കൽ. മുത്തോലി ഗ്രാമപഞ്ചായത്ത്പ്രസിഡൻ്റ് രഞ്ജിത്ത് മീനാഭവൻ, മീനച്ചിൽ ഗ്രാമപഞ്ചായത്ത്പ്രസിഡൻ്റ് സജോ പൂവത്താനി, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു എന്നിവർ സന്നിഹിതരായിരുന്നു
അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ദിനാചരണം നടത്തുന്നത്. “രക്തദാനഘോഷങ്ങളുടെ രണ്ടു ദശകങ്ങൾ: രക്തദാതാക്കളെ നന്ദി.. നിങ്ങളുടെ ദാനം വിലമതിക്കാനാവാത്തതാണ്” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.
പ്രസവം, റോഡപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ, ശസ്തക്രിയകൾ തിടങ്ങിയവക്കും കാൻസർ, ഡെങ്കിപ്പനി, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗങ്ങൾക്കും ജീവൻ നിലനിർത്തുനനത്തിനു പലപ്പോഴും രക്തം അത്യന്താപേക്ഷിതമാണ്.
ജീവിതത്തിൽ ആർക്കും എപ്പോൾ വേണമെകിലും ഇത്തരം ഒരു ആവശ്യം വന്നേക്കാം. ആഘട്ടത്തിൽ സുരക്ഷിതമായ രക്തം ലഭ്യമാക്കാൻ സന്നദ്ധ രക്തദാനം കൂടിയേതീരൂ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്‌ഷ്യം. സുരക്ഷിത രക്തം ഉറപ്പാക്കുന്നതിന് സംസ്ഥാന രക്ത ചംക്രമണ കൗൺസിലിന്റെ നേതൃത്വത്തിൽ രക്തബാങ്കുകളെ കോർത്തിണക്കിക്കൊണ്ട് ശക്തമായ പ്രവർത്തനം നടന്നുവരുന്നു.