പൂഞ്ഞാർ: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതി പൂഞ്ഞാർ ഗവ.എൽ.പി സ്കൂളിൽ ഒക്ടോബർ 25 ന് ആരംഭിക്കും. വെള്ളിയാഴ്ച്ച രാവിലെ 10.ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രൈമറിതലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ കുറിക്കുകയെന്ന ലക്ഷ്യമാണീ പദ്ധതിക്ക്. കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകുന്ന ആരോഗ്യവിദ്യാഭ്യാസമാണ് ഇതുവഴി പ്രാവർത്തികമാക്കുന്നത്. കായിക പ്രവർത്തനങ്ങൾക്ക് കരുത്തേക്കുന്ന “സ്മാർട്ട് ഗെയിം റൂം”, അടിസ്ഥാന വിദ്യാഭ്യാസത്തിന് Read More…
പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ, സ്ഥാപിക്കുന്ന രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്ന സ്തൂപത്തിൽ, ഇപ്പോൾ എഴുതി ചേർത്തിരിക്കുന്ന പേരുകൾ അപൂർണ്ണമാണെന്ന് കക്ഷി രാഷ്ട്രീയ വിത്യാസം ഇല്ലാതെ എല്ലാവരും അഭിപ്രായപെട്ടു. സമര പോരാളികളുടെ നേതാവ് ആയിരുന്നയാളുടെ പേര് പോലും ഒഴിവാക്കി. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തെള്ളിയിൽ മൈതാനം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ വച്ച് നിരവധി സമര സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ Read More…
പൂഞ്ഞാർ : മുനമ്പം ഐക്യദാർഢ്യദിനത്തിൽ മുനമ്പം ജനതയ്ക്ക് പിന്തുണയുമായി പയ്യാനിത്തോട്ടം ഇടവക മുനമ്പത്തേയ്ക്ക് ഐക്യദാർഢ്യറാലി നടത്തി. ഇടവക സമൂഹത്തിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരപ്പന്തൽ സന്ദർശിക്കുകയും നീതി നിഷേധിക്കപ്പെട്ട ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വികാരി ഫാ തോമസ് കുറ്റിക്കാട്ട്, അനിൽ വഴക്കുഴ, ലിബിൻ കല്ലാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.