മൂന്നിലവ്: ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നയവിശദീകരണ യോഗവുംഇൻഡ്യൻ നാഷണൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണവും നല്കി.
നയവിശദീകരണയോഗം ബിജെപി ദേശീയ കൗൺസിലംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ സദ്ഭരണത്തിൽ ഭാരതം സുരക്ഷിതമാണെന്നും, കേരളത്തിലും ബിജെപി ഭരണത്തിലെത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക രാജ്യങ്ങൾ, ഭാരതത്തിൻ്റെ നേതൃത്വം ആഗ്രഹിക്കുന്ന സ്ഥിതിയിലേക്ക് നമ്മുടെ രാജ്യം വളരുകയാണെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സമിതിയംഗം എൻ.കെ ശശികുമാർ പറഞ്ഞു.
വഖഫ് / മുനമ്പം വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിൽ അഭിമാനിക്കുകയാണെന്ന് യോഗത്തിൽ ബിജെപി സംസ്ഥാന സമിതിയംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നിലവിലെ ജനങ്ങൾ ബിജെപിക്ക് ഒപ്പം അണിചേർന്ന് സദ്ഭരണം എന്താണെന്ന് മനസ്സിലാക്കുവാനുള്ള അവസരം സൃഷ്ടിക്കുവാൻ തയ്യാറാവണമെന്ന് ജില്ലാ കമ്മിറ്റിയംഗം സജി എസ് തെക്കേൽ പറഞ്ഞു.
വഖഫ് വിഷയത്തിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ച് ബിജെപി യിൽ ചേർന്ന സിബി ജോൺ കുരിശുങ്കൽ പറമ്പിൽ, റോയ് മാത്യു കണ്ടത്തിൽ, ജോസഫ് വട്ടക്കല്ലുങ്കൽ എന്നിവരെ P.C. ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു.
ജില്ലാ കമ്മിറ്റിയംഗം ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം ജനറൽ സെക്രട്ടറി P.K സുരേഷ്, പഞ്ചായത്ത് ചെയർമാൻ ജോസ് മുത്തനാട്ട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബി ജെ പി മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ദിലീപ് മൂന്നിലവ് അധ്യക്ഷ വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പോൾ ജോസ്ഥ് സ്വാഗതം പറഞ്ഞു.
നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത യോഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പേരിമലയിൽ കൃതജ്ഞത പറഞ്ഞു.