തിടനാട് പഞ്ചായത്തിൽ ചിറ്റാറ്റിൻകര, മൂന്നാംതോട് ,എസ്എൻഡിപി ശാഖ, നസ്രത്ത് മഠം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളോളമായി. എല്ലാ വർഷവും മഴക്കാലത്തിന് ആറുമാസം മുമ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് കേൾക്കും പിന്നീട് ഒരു നടപടിയും ഉണ്ടാകില്ല.
നിരവധിയായ ആളുകൾ ഈരാറ്റുപേട്ടക്കും ഭരണങ്ങാനത്തിനും തിടനാടിനും നിരവധി സ്കൂളുകളിലേക്കും ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്നതിനും ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട റോഡാണ് ഇത്.
ജനങ്ങളുടെ ക്ഷേമത്തിനായി അവർ വിശ്വസിച്ച് തെരഞ്ഞെടുക്കപ്പെട്ടവർ ഫ്ലക്സ് ബോർഡുകളിൽ നിന്നും ഉദ്ഘാടന വേദികളിൽ നിന്നും ഒന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ ക്ഷേമങ്ങളും ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. നാളിതുവരെയായി അവർ ഒന്ന് തിരിഞ്ഞു നോക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ബഹുമാനപ്പെട്ട എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലും, ബഹുമാനപ്പെട്ട എംപി ആന്റോ ആന്റണിയും പഞ്ചായത്ത് ഭരണാധികാരികളും ഈ റോഡിൻെറ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ബിജെപി മൂന്നാംതോട് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.