പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ഇടക്കോലി സ്വദേശി ഗിരീഷ് കെ. ജി യെ ( 40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് മുണ്ടുപാലം ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി പരുക്കേറ്റ കടയുടമ വഞ്ചിമല സ്വദേശി നസീമയെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 9.30 യോടെ പാലാ – പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ ആയിരുന്നു അപകടം.
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വീണ് ആനക്കല്ല് സ്വദേശി ജോസ് മാത്യുവിന് (72) പരുക്ക്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.