മുണ്ടുപാലം സ്കൂളിനു സമീപം ട്രാൻസ്ഫോർമറിൽ പുലർച്ചെ 4 മണിക്ക് വാഹനം ഇടിച്ച് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയും, തീയും ഉണ്ടായെങ്കിലും വാഹനത്തിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാകാനിടയായി. തൃശൂർ നിന്നും പാഴ്സലുമായി വന്ന മിനി വാഹനമാണ് അപകടത്തിൽപെട്ടത്. ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന രണ്ടുപോസ്റ്റുകളും ഒടിയുകയും വൈദ്യുത ലൈൻ പൊട്ടുകയും, ട്രാൻസ്ഫോർമറിലെ ഓയിൽ പുറത്തേക്ക് ഒഴുകയും ചെയ്തു. പോലിസും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വാഹനത്തിലെ ഡ്രൈവർ പരുക്കുകൾ ഏൽകാതെ രക്ഷപെട്ടു.
പാലാ: നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് പരുക്കേറ്റ തോട്ടയ്ക്കാട് സ്വദേശനി ബിനീറ്റ ( 26) ചെന്നൈ സ്വദേശികളായ ഐശ്വര്യ ( 28) ജനനി ( 28) , ജീപ്പ് ഡ്രൈവർ വാഗമൺ സ്വദേശി ഉണ്ണി ( 30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമൺ ഭാഗത്ത് വച്ചായിരുന്നു അപകടം. വിനോദസഞ്ചാരത്തിനു എത്തിയവർ കാഴ്ച്ച കാണാൻ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. രാവിലെ 10.30യൊടെയായിരുന്നു അപകടം.
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് 7 മണിയോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള വഞ്ചിക്കടവില്‍ വച്ചാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ നടത്തിയ Read More…