പാലാ : റോഡ് കുറുകെ കടന്ന ആളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കാള കെട്ടി സ്വദേശി ടോജി ജെയിംസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം.
കുടക്കച്ചിറ: പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരണമടഞ്ഞു. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ലിജു ബിജു (10)വാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടഞ്ഞിരുന്നു. വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനാണ്. അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. മാതാവ് ലിസി കാപ്പുംതല, സഹോദരി ലിബി(വിദ്യാർത്ഥിനി).
ഭരണങ്ങാനം: റോഡിലെ ഹംപിൽ ചാടി നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ചേന്നാട് സ്വദേശികളായ രാധാകൃഷ്ണൻ ( 58), ബിന്ദു ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മേരിഗിരി ഭാഗത്തു വച്ചായിരുന്നു അപകടം.
കുറവിലങ്ങാട് : തോട്ടുവ സ്വദേശിനി മേഴ്സി റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു. മേഴ്സിയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാർക്കും പരുക്ക്പറ്റി. തോട്ടുവ സ്വദേശിനി മേഴ്സി (65) പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കാളകെട്ടി സ്വദേശികൾ വൽസൻ (45) സതീഷ് (44) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചായിരുന്നു അപകടം