വാഗമൺ: ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ ഏലപ്പാറ സ്വദേശി അബ്ദുൾ റസീഖിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി ആൽവിൻ.കെ.മാനുവൽ (22), മൈങ്കണ്ടം സ്വദേശി ജോജിൻ തോമസ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി പാലാ – കൊടുങ്ങൂർ റൂട്ടിൽ മൈങ്കണ്ടത്തിനു സമീപമായിരുന്നു അപകടം.
പാലാ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 6.30 യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈലിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.
തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഈസ്റ്റ് കലൂർ സ്വദേശി ഇ.ബി. സിബി (60) യാണ് മരിച്ചത്. കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കരനായിരുന്നു. പെരുമാകണ്ടം നരകുഴിയിൽ വെച്ചാണ് കാർ കത്തി നശിച്ചത്. കാർ പൂർണമായും കത്തി നശിച്ചു.റോഡിൽ നിന്നും മാറ്റി വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല.