പാലാ :ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ തമിഴ്നാട് സ്വദേശി ക്രിസ്തുരാജിനെ ( 48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ പാലാ പറപ്പള്ളി റൂട്ടിലായിരുന്നു അപകടം.
പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലാ സ്വദേശിക്ക് പരുക്ക്. പരുക്കേറ്റ ജെൻസൺ തോമസിനെ ( 29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
പശു റോഡിൽ വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പരുക്കേറ്റ പീരുമേട് സ്വദേശി പ്രകാശിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 യോടെ കോട്ടയം – കുമളി ദേശീയ പാതയിൽ പീരുമേടിന് സമീപത്തു വച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം സമാന രീതിയിൽ മുണ്ടക്കയത്തു വച്ചും പശു കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരുക്കേറ്റിരുന്നു.