വാഗമൺ : വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശി ആര്യമോഹന്റെ മകൻ അയാൻ ( 4 വയസ്സ്) പാലാ മാർ സ്ലീവ ആശുപത്രിയിൽ മരിച്ചത്. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും ദേഹത്തേക്ക് മറ്റൊരു കാർ വന്ന് ഇടിച്ചുകയറുകയായിരുന്നു. പാലാ പോളിടെക്നിക്ക് അധ്യാപികയായ അമ്മ ആര്യ മോഹൻ (30) പരുക്കുകളോടെ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
മുണ്ടക്കയം ദേശീയ പാതയിൽ 35-ാം മൈലിൽ ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66 ) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഭാര്യ മിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ വച്ച് സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരി ശാലിനി സഞ്ജീവിന്( 41) പരുക്കേറ്റു. ഉച്ചയോടെ ആയിരുന്നു അപകടം. ഇന്നലെ വൈകിട്ട് പൂഞ്ഞാർ തെക്കേക്കരയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാതാമ്പുഴ സ്വദേശി അരുണിന് ( 32) പരുക്കേറ്റു.