പനക്കപ്പാലം : പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് വയോധിക മരിച്ചു. പൂഞ്ഞാർ പെരുന്നിലം സ്വദേശി മേരിക്കുട്ടി ദേവസി ആണ് മരിച്ചത്. ഇന്ന് 2.30 ഓടെയാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രെമിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടനെത്തന്നെ മേരിക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓട്ടോ ഡ്രൈവർ പെരുന്നിലം സ്വദേശി ബിജോയിയെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. പരുക്കേറ്റ കൊഴുവനാൽ സ്വദേശി റോബിൻ ജോണിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെ പാലാ സിവിൽ സ്റ്റേഷനു സമീപമായിരുന്നു അപകടം.
പാലാ : റോഡ് കുറുകെ കടന്ന ആളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കാള കെട്ടി സ്വദേശി ടോജി ജെയിംസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം.