പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ മുണ്ടൻകുന്ന് സ്വദേശികളായ ജുബിൻ (33) ഹീര (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ – കൊടുങ്ങൂർ റൂട്ടിൽ കൊഴുവനാൽ ഭാഗത്ത് വച്ച് 10 മണിയോടെയാണ് അപകടം.
പാലാ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ വാഴൂർ സ്വദേശികൾ കെൽവിൻ (21) അനൂപ് സണ്ണി (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൊഴുവനാൽ ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ മുത്തോലി സ്വദേശി ഉണ്ണി ടോമിയെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ മുത്തോലി ജംഗ്ഷനു സമീപമായിരുന്നു അപകടം.