പാലാ : ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എരുമേലി സ്വദേശി ആൽവിൻ കെ അരുണിനെ (21)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊരട്ടി ഭാഗത്ത് വച്ചായിരുന്നു അപകടം.
ചേർപ്പുങ്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ അതിഥി തൊഴിലാളികൾ ഉത്തർപ്രദേശ് ലക്നൗ സ്വദേശികളായ സനുഖാൻ ( 24) ചാൻബാബു(18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11.30യോടെ ചേർപ്പുങ്കൽ ജംക്ഷനു സമീപമായിരുന്നു അപകടം.
മൂന്നിലവ്: ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നു നിയന്ത്രണം വിട്ട റിക്കവറി വാൻ ഇറക്കത്തിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ചങ്ങനാശേരി സ്വദേശി കുട്ടപ്പൻ ( 68), വാൻ ഡ്രൈവർ കട്ടപ്പന സ്വദേശി സാം ( 36) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി മൂന്നിലവ് വെള്ളറയ്ക്ക് സമീപമായിരുന്നു അപകടം.