ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചെത്തിമറ്റം സ്വദേശി ജോണിയെ (36) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ചെമ്പിളാവ് പാലം ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: വേഗത്തിൽ വന്ന കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ചാമക്കാലാ സ്വദേശികളായ കെ. ജെ ജോൺ (65) ക്രിസ്റ്റഫർ (9) ജെറോമിൻ (7) ക്രിസ് ആൽബിൻ (10) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ചേർപ്പുങ്കൽ പമ്പ് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.
വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം . പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര സ്വദേശിനികളായ നിഖിത ( 29), വർഷ ( 28) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് കുമളി ഭാഗത്ത് വച്ചായിരുന്നു അപകടം.