അമ്പാറനിരപ്പേൽ : ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു പരുക്കേറ്റ അമ്പാറ നിരപ്പേൽ സ്വദേശി പ്രിൻസ് ഫ്രാൻസിസിനെ (29 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12. 30 യോടെ അമ്പാറനിരപ്പേൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
തീക്കോയി: കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ തലനാട് സ്വദേശി മോഹനനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെ തിക്കോയി ഭാഗത്തു വച്ചായിരുന്നു അപകടം.
കുമാരനെല്ലൂർ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പാലാ സ്വദേശികളായ കുടുംബാംഗങ്ങൾ വിൻഡസ് (39) മേഘ (33) ആൻഡ്രിയ (5) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ എം.സി. റോഡിൽ കുമാരനല്ലൂർ ഭാഗത്തു വച്ചായിരുന്നു അപകടം.