പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ പ്രവിത്താനം സ്വദേശി ആഷർ ബിനുവിനെ (26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി പാലാ – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലത്തിന് സമീപമായിരുന്നു അപകടം.
കടപ്ലാമറ്റം: വിവാഹ തലേന്ന് രാത്രി യുവാവ് വാഹന അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് Read More…
കാഞ്ഞിരപ്പളളി: മേഖലയിലെ വിവിധയിടങ്ങളിൽ ഇന്ന് ഉണ്ടായ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്കേറ്റു. രാവിലെ പൊടിമറ്റത്തിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പുഞ്ചവയൽ സ്വദേശികളായ 02 പേർക്കും മുണ്ടക്കയം സ്വദേശിനിക്കും പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി കൊരട്ടിക്ക് സമീപം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറവാമൂഴി സ്വാദേശിക്ക് (28) പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തെ മുപ്പത്തിയൊന്നാം മൈലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വേലനിലം Read More…