പാലാ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ വാഴൂർ സ്വദേശികൾ കെൽവിൻ (21) അനൂപ് സണ്ണി (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൊഴുവനാൽ ഭാഗത്തു വച്ചായിരുന്നു അപകടം.
മൂന്നിലവ്: ബൈക്കും കാറും കൂട്ടി ഇടിച്ച് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൂന്നിലവ് സ്വദേശി ബിജോയി ടി ജോസിനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നിലവിൽ വച്ചാണ് അപകടം.
തിടനാട് അമ്പലം ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് പത്തോളം ആളുകൾക്ക് നിസാര പരുക്കേറ്റു. തിടനാട് പോലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.