കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ഇന്ന് രാവിലെ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ , സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരണപെട്ടു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി, പെരുവന്താനം സ്വദേശി അമൽ ഷാജി കുളത്തുങ്കൽ (21 ) ആണ് മരണപ്പെട്ടത് . സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ Read More…
ഇലവീഴാപൂഞ്ചിറയിൽ വിനോദ സഞ്ചാരത്തിന് എത്തി മടങ്ങുന്നതിനിടെ ബൈക്ക് മര കമ്പിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ വിദ്യാർഥികളായ ആലപ്പുഴ അവലുക്കുന്ന് സ്വദേശികൾ ആദിത്യൻ (18) ശ്രീനന്ദ് (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ഇലവീഴാപൂഞ്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ബൈക്ക് മരത്തിൽ ഇടിച്ചു പരുക്കേറ്റ തൊടുപുഴ സ്വദേശി എൽദോസിനെ (28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി കുമളി ഭാഗത്ത് വച്ചായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ വൈക്കം സ്വദേശി ശ്രീകുമാറിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ ഉദയനാപുരത്ത് വച്ചായിരുന്നു അപകടം.