പാലാ: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഭരണങ്ങാനം സ്വദേശി ജിത്തുവിനെ (34 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7. 30 യോടെ 12-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ വെച്ചൂച്ചിറ സ്വദേശികളായ നെബു ജേക്കബ് ( 52) ആശിഷ് റജി (17 ) മഞ്ജു സജു (42 ) റോൺ ( 17 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ വെച്ചൂച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ തീക്കോയി സ്വദേശികൾ സിസ്റ്റർ തെരേസ് ( 68), ലിസമ്മ ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് പാലാ – പൂഞ്ഞാർ ഹൈവേയിൽ നടയ്ക്കൽ ഭാഗത്തു വച്ചായിരുന്നു അപകടം.
കുറവിലങ്ങാട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശി ജാൻസിയെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചാണ് അപകടം.