പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ പൈക സ്വദേശി സിറിൾ ജോർജ് (22) അയർക്കുന്നം സ്വദേശി ആൽവിൻ (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8 മണിയോടെ കിടങ്ങൂർ റൂട്ടിൽ കുമ്മണ്ണൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
ഇലവീഴാപൂഞ്ചിറയിൽ വിനോദ സഞ്ചാരത്തിന് എത്തി മടങ്ങുന്നതിനിടെ ബൈക്ക് മര കമ്പിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ വിദ്യാർഥികളായ ആലപ്പുഴ അവലുക്കുന്ന് സ്വദേശികൾ ആദിത്യൻ (18) ശ്രീനന്ദ് (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ഇലവീഴാപൂഞ്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ചേർപ്പുങ്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിക്ക് പരുക്ക്. കോളേജ് വിദ്യാർഥി പള്ളിക്കത്തോട് തെങ്ങുംപള്ളി സ്വദേശി രാഹുൽ (20) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ എറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ പെട്രോൾ പമ്പ് ജംഗ്ഷനു സമീപമായിരുന്നു അപകടം.
കൂട്ടിയിടിച്ച് കൂട്ടിയിടിച്ചു പരുക്കേറ്റ കളത്തൂർപ്പടി സ്വദേശികളായ കുടുംബാംഗങ്ങൾ നാരായണൻ (80 ) രഞ്ജിത്ത് (44) സൗമ്യ (37 ) അക്ഷര (13) അഡ്റിത്ത് (08) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് ചേർത്തല ഭാഗത്ത് വച്ചായിരുന്നു അപകടം.