തൊടുപുഴ : ഡി.സി.എൽ സംഘടിപ്പിക്കുന്ന സംസ്ഥാന ബാഡ്മിന്റൺ ടൂർണമെന്റിന്റെ (ഡബിൾസ്) തൊടുപുഴ പ്രവിശ്യാതല മത്സരം ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ബാഡ്മിൻറൺ ഫോർ കോർട്ടിൽ നടക്കും.
പ്രവിശ്യയിലെ സ്കൂളുകളിൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം. ഒരു സ്കൂളിൽനിന്ന് ഓരോ വിഭാഗത്തിലും ഓരോ ടീമിനു വീതം പങ്കെടുക്കാം .
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന മറ്റുള്ളവർക്ക് മെമൻ റ്റോകളും സമ്മാനിക്കും . ഒന്നാം സ്ഥാനം നേടുന്ന ടീമുകൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുവാറ്റുപുഴ , കൂത്താട്ടുകുളം , കലയന്താനി , കരിമണ്ണൂർ , മൂലമറ്റം , തൊടുപുഴ , കരിങ്കുന്നം എന്നീ മേഖലകളിലെ സ്കൂൾ ടീമുകൾ 17 ന് രാവിലെ 11 ന് മുമ്പായി 9497 279347 എന്ന വാട്സാപ്പ് നമ്പരിൽ രജി: നടത്തണമെന്ന് പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്.ജെ കല്ലറങ്ങാട്ട് അറിയിച്ചു.