അരുണാപുരം: ചെറുനിലം അഡ്വ. ഫിലിപ്പ് ജോണിന്റെ പിതാവ് ഏഴാച്ചേരിചെറുനിലം സി. എ. ജോൺ (97) (ജോൺ സാർ, റിട്ട. അധ്യാപകൻ, സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ രാമപുരം) നിര്യാതനായി. സംസ്കാരം നാളെ (09/03/2025, ഞായർ ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഏഴാച്ചേരിയിലുള്ള തറവാട്ടു വീട്ടിൽ ആരംഭിച്ച് ഏഴാച്ചേരി സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭൗതിക ശരീരം ഏഴാച്ചേരിയിലുള്ള തറവാട്ടു വീട്ടിൽപൊതു ദർശനത്തിന് വെച്ചിട്ടുണ്ട്. ഭാര്യ മേരിക്കുട്ടി ജോൺ, കട്ടപ്പന മുണ്ടക്കൽ കുടുംബാംഗം. മക്കൾ: രാജു ആലക്കോട്, ബാബു Read More…
തലപ്പലം: കുന്നയ്ക്കാട്ട് കെ എം മാത്യു (കുഞ്ഞൂഞ്ഞ്- 88) നിര്യാതനായി. ഭൗതിക ശരീരം നാളെ (13.08.2025) ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുകയും മൃതസംസ്കാര ശുശ്രുഷകൾ ഉച്ച കഴിഞ്ഞ് 2 ന് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
വലവൂർ : കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി. ശനിയാഴ്ച പനയ്ക്കപ്പാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : പരേതനായ വാസുദേവൻ നായർ. മാതാവ് :പുഷ്പ കുമാരി, ഭാര്യ :അശ്വതി പോളക്കൽ പോണാട്, മക്കൾ : ദുർഗ, ധ്രുവ്.