കോട്ടയം :അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനെ ശക്തമായി മുന്നോട്ടു നയിക്കാൻ വിദ്യാർഥി-യുവജന- രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കരുത്തുപകർന്നു യുവ നേതാവായിരുന്നു ബാബു ചാഴികാടനെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
ബാബു ചാഴികാടന്റെ മുപ്പത്തിനാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണരംഗത്ത് അഴിമതി തഴച്ചുവളരുകയും രാഷ്ട്രീയ മണ്ഡലത്തിൽ മൂല്യച്യുതി സംഭവിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തിൽ ബാബു ചാഴികാടനെ പോലെയുള്ള മാതൃകാ നേതാക്കൾ ഉയർത്തിപ്പിടിച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയ- സാമൂഹിക നിലപാട് ഈ കാലഘട്ടത്തിൽ കൂടുതൽ പ്രസക്തമാണ്.
കേരള വിദ്യാർത്ഥി കോൺഗ്രസിനെയും കേരള യൂത്ത് ഫ്രണ്ടിനെയും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയാക്കി വളർത്തുന്നതിൽ ബാബു ചാഴികാടൻ നിർണ്ണായക പങ്ക് വഹിച്ചുവെന്നും എം.എൽ.എ പറഞ്ഞു.
ബാബു ചാഴികാടൻ ഇടിമിന്നലേറ്റ് അന്തരിച്ച കോട്ടയം ആർപ്പൂക്കരയിലെ വാര്യമുട്ടത്തുള്ള സ്മൃതിമണ്ഡപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാനും കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ.പ്രിൻസ് ലൂക്കോസ്, അഡ്വ. ജയ്സൺ ജോസഫ്,ഡിസിസി സെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ,അഡ്വ. മൈക്കിൾ ജയിംസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോബിൻ തെക്കേടം, പി.സി പൈലോ, കെ പി ദേവസ്യ, ഡോ.റോസമ്മ സോണി,, സാബു പീടിയേക്കൽ, ടി.വി സോണി,പി.വി മൈക്കിൾ, കെ ജി ഹരിദാസ്,ഷൈജി ഓട്ടപ്പള്ളി, തോമസ് പുതുശ്ശേരി, ടിറ്റോ പയ്യനാടൻ, സൈബു കെ.മാണി,ബേബി ജോൺ, കുഞ്ഞ് കളപ്പുര, ജോസ് പാറേട്ട് , ആൻസ് വർഗീസ്, അമുദ റോയി, ആലീസ് ജോസ് , ഡിജു സെബാസ്റ്റ്യൻ, കുര്യൻ വട്ടമല ,ബെന്നി കാട്ടൂപ്പാറ, ജോബി എടക്കെരിച്ചിറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.