ഏറ്റുമാനൂർ: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടാനായും, അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും, സ്ത്രീകൾക്ക് മാറ് മറക്കാനും ഉള്ള അവകാശം നേടിക്കൊടുക്കാൻ പടനയിച്ച ധീരാ നായകനായിരുന്നു മഹാത്മ അയ്യങ്കാളി എന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.
കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
ഷാജിതെള്ളകം,അൻസാരി ഈരാറ്റുപേട്ട, ബിജു തെക്കേടം, എം.എം. ഖാലിദ്, ബിജു കണിയാമല , സി ജി ബാബു, കെ.എം. റഷീദ്,ബിജു തോട്ടത്തിൽ, ശ്രീധരൻ നട്ടാശ്ശേരി, ജി ജഗദീശ്സ്വാമിയാശാൻ, എ പി ബൈജു, മത്തായി തെക്കേപറമ്പ്, പ്രകാശ് മണി, കെ എം കുര്യൻ, ഷാജി ജോസ്, രമേഷ് ആർ ശെൽവൻ സി എന്നിവർ പ്രസംഗിച്ചു.