general

ബോധവൽക്കരണ സെമിനാർ നടത്തി

മുരിക്കും വയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഇൻക്ലൂസീവ് പ്രോജക്ടിൻ്റെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

മുൻ ഡിഡിഇ ഡോ എ കെ അപ്പുക്കുട്ടനാണ് ക്ലാസ്സ് നയിച്ചത്. കുട്ടികളെ ഭിന്ന ശേഷി എങ്ങനെ വളരെ ചെറുപ്പത്തിലേ തിരിച്ചറിയാമെന്നും പൊതു സമൂഹത്തിലും വിദ്യാലയത്തിനുള്ളിലും എങ്ങനെയാണ് അവരെ ചേർത്തു നിർത്തേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

പുതുതലമുറയെ വാർത്തെടുക്കുമ്പോൾ അമ്മമാരും അധ്യാപകരും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പി ടി എ പ്രസിഡൻ്റ് ശ്രീ കെ ടി സനൽ സെമിനാർ ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ്സ് ഡോ. സ്മിത എസ് നായർ അധ്യക്ഷത വഹിച്ചു.സീനിയർ അധ്യാപകൻ റഫീക് പി എ സുനിൽ സെബാസ്റ്റ്യൻ, കെ.വി ജയലാൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *