മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി അറിഞ്ഞു വളരാം മക്കളോടൊപ്പം എന്ന വിഷയത്തെ ആസ്പദമാക്കി അമ്മമാർക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിവ്യ സാറാ ഇട്ടി ക്ലാസ് നയിച്ചു.
പി ടി എ പ്രസിഡൻറ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ ചാർജ് ആൻറണി ജോസഫ്, ഹയർ സെക്കൻ്ററി സീനിയർ അധ്യാപകൻ രാജേഷ് എം.പി എന്നിവർ സംസാരിച്ചു.





