പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കെഴുവംകുളം സ്വദേശികളായ ജോഷി ജോർജ് (46 ) ഡിജോ തോമസ് ( 46 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 യോടെ കണ്ണാടിപറമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുട്ടികളായ ആരീഷ് ( 9) റിജില ( 5) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വയനാട് സ്വദേശികളായ ഇവർ ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരികെ പോകുമ്പോൾ രാമപുരം ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം.
കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ഇരുവരും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് നാട്ടിൽ എത്തിയതായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.
കീഴമ്പാറ: കീഴമ്പാറ പി എം പി ബേക്കറിക്ക് സമീപം ടോറസും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. ഇന്ന് വൈകിട്ട് 8.15 ഓടെയാണ് അപകടം നടന്നത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ മരിച്ച പൈക കുമ്പാനി സ്വദേശി ഇമ്മാനുവൽ (22) അമ്പാറ ചുങ്കപ്പുര പെട്രോൾ പമ്പിലെ ജീവനക്കാരനാണ്.