thidanad

ബിന്ദു സനോജ് ബിജെപിയിൽ ചേർന്നു

തിടനാട്: കുടുംബശ്രീ മുൻ സി ഡി എസ് ചെയർപേഴ്സനും നിലവിൽ കുടുംബശ്രീ നാഷണൽ റിസോർസ് പേഴ്സനും ആയ ശ്രീമതി ബിന്ദു സനോജ് ബി ജെ പി യിൽ ചേർന്നു. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് ഷാൾ അണിയിച്ചു ബിന്ദു സനോജ്ജിന്നെ ബി ജെ പി യിലേക്ക് സ്വാഗതം ചെയ്തു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ സി മോഹൻദാസ്, ജില്ലാ സെക്റട്ടറി ടോമി ഈറ്റത്തൊട്ട്,മണ്ഡലം ജനറൽ സെകട്ടറി ശ്രീകാന്ത് എം എസ്, Read More…

pala

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: ടീച്ചിങ് എയ്ഡിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ അധ്യാപകർക്ക് നേട്ടം

പാലാ: പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ടീച്ചിങ് എയ്ഡ് മത്സരത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ അധ്യാപകർക്ക് നേട്ടം. ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് യുപി വിഭാഗം മത്സരത്തിൽ ജോസഫ് കെ വി കുളത്തിനാൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രം ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ മനു കെ ജോസ് കൂനാനിക്കൽ എ ഗ്രേഡും ഐ ടി മേളയിൽ ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ അനു അലക്സ് ബി ഗ്രേഡും കരസ്ഥമാക്കി. കഴിഞ്ഞ Read More…

aruvithura

അരുവിത്തുറ കോളേജിൽ നടന്ന എംജി യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് പാലാ അൽഫോൻസാ കോളേജ് ചാമ്പ്യന്മാർ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2025-26അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ- സൂപ്പർ ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പാലാ അൽഫോൻസാ കോളേജ് എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. അസംഷൻ കോളേജ് ചങ്ങനാശ്ശേരി, കാത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അൽഫോൻസ കോളേജ് പാലാ, സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരച്ചത്. മത്സര വിജയികൾക്ക് അരുവിത്തുറ സെൻ്റ് ജോർജ്സ് കോളേജ് Read More…

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചേനപ്പാടി സ്വദേശി ഗോപി കൃഷ്ണയെ (26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ കഞ്ഞിക്കുഴി ഭാഗത്ത് വച്ചായിരുന്നു അപകടം.

mundakkayam

ഏന്തയാർ പള്ളി ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ വിനിയോഗിച്ച് ഏന്തയാർ സെന്റ് മേരിസ് പള്ളി ജംഗ്ഷനിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഇവിടെ മുൻപ് നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പ്രളയത്തിൽ തകർന്നു പോയതിനെ തുടർന്ന് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തീർത്ഥാടന കേന്ദ്രം കൂടിയായ ഏന്തയാർ വേളാങ്കണ്ണി മാതാ പള്ളിയിൽ എത്തുന്ന ഭക്തജനങ്ങൾ,സമീപ പ്രദേശങ്ങളായ പ്ലാപ്പള്ളി, ചാത്തൻ പ്ലാപ്പള്ളി, മാത്തുമല, Read More…

general

കെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപതാമത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ, കേരള പരവൻ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൂവത്തിങ്കലുള്ള കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സെബി പറമുണ്ട, കെ ആർ നാരായണൻ്റെ പിതൃസഹോദരപുത്രി സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, ബന്ധു ഡോ കെ വത്സലകുമാരി, കേരള പരവൻ മഹാജനസഭ Read More…

general

കായിക താരങ്ങളെ ആദരിക്കും

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഹൈജമ്പിൽ ഗോൾഡ് മെഡലും , നൂറ് മീറ്റർ, ഇരുനൂറ് മീറ്റർ റിലേയിലും വെള്ളി മെഡൽ നേടി കേരള ഒളിമ്പിക്സിൽ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദേശീയ കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ ജുവൽ തോമസിനെയും ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീഹരി സി ബിനുവിനെയും, കോട്ടയം റവന്യൂ ജില്ലാ കായിക മേള വിജയികളെയും ഹൈറേഞ്ചസ്പോർട്സ് അക്കാദമി കോച്ച് സന്തോഷ് ജോർജിനെയു Read More…

pala

എസ്എംവൈഎം പാലാ രൂപത നിയമാവലി പ്രകാശനം ചെയ്തു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ നിയമാവലി പാലാ രൂപത മുഖ്യ വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് തടത്തിൽ പ്രകാശനം ചെയ്തു. സഭാ കാര്യാലയം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നിന്ന് പ്രസിദ്ധീകരിച്ച സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ നിയമാവലിയുടെ പരിഷ്കരിച്ച പതിപ്പാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. രൂപതയിലെ യുവജന സംഘടന പ്രവർത്തനങ്ങളുടെ സമഗ്രമായ മാർഗ്ഗരേഖയാണ് നിയമാവലിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിയമാവലി പ്രകാശനത്തിൽ എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, Read More…

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു

2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 7 പുൽപ്പാറ വാർഡിൽ പുൽപ്പാറ ജംഗ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു . വാർഡ് മെമ്പർ ശ്രീമതി. ഏലിയാമ്മ കുരുവിള ലൈറ്റ് തെളിച്ച് ഉദ്ഘാടനം ചെയ്തു. കെ എൽ കുരുവിള , രാജേഷ് കൂനംമാക്കീൽ , അജോ കാരയ്ക്കാതൊട്ടിയിൽ, തൊമ്മൻ പുൽപ്പാറയിൽ ,തൊമ്മച്ചൻ അവിനാപ്പുറത്ത്, തങ്കമ്മ കുളംങ്ങാട്ടുപാറയിൽ, വിമലാ ബാബു, ദീപ്തി പുൽപ്പാറയിൽ , ബിജു ലൂക്കോസ് കളപ്പുരയിൽ, ബിൻസി കളപ്പുരയിൽ ,ബിന്ദു കളപ്പുരയ്ക്കൽ, പുരുഷോത്തമൻ നായർ, ശ്യാമള പുരുഷോത്തമൻ, Read More…

erattupetta

ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ

ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ വിദ്യാർത്ഥികൾ പ്രശസ്ത സിനിമാതാരം മീനാക്ഷിയിൽ നിന്ന് ഓവറോൾ ട്രോഫി ഏറ്റുവാങ്ങി. നവംബർ 3,4,5 തീയതികളിലായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നടന്ന ഈരാറ്റുപേട്ട സബ്ജില്ല അറബിക് കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും – അധ്യാപകരെയും പിടിഎ കമ്മറ്റിയും, രക്ഷകർത്താക്കളും, പ്രദേശവാസികളും ചേർന്ന് അഭിനന്ദിച്ചു.