ഈരാറ്റുപേട്ട: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നടക്കൽ അമാൻ മസ്തിദിനു ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽപ്പെട്ട 21 വയസ് പ്രായമുള്ള സഹദ് ഈരാറ്റുപേട്ട പത്താഴപടിയിൽ നടന്ന അപകടത്തിൽപ്പെട്ട ചിപ്പി ശംസുദ്ധീൻ (41), കളത്തുകടവ് പള്ളിക്ക് സമീപം സ്കൂട്ടറും KSRTC ബസ്സും തമ്മിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജോയ്‌സ് ജോസഫ് (23), ചെമ്മലമറ്റത് കാറും കാറും തമ്മിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് അബിൻ (31) എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സക്കായി Read More…
Author: editor
തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 28 മുതൽ 31 വരെ
കാഞ്ഞിരപ്പള്ളി :പാറത്തോട് പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സം മാർച്ച് 28 മുതൽ 31 വരെ നടക്കുമെന്ന് അഡ്വ : എം എസ് . മോഹൻ, എം. ജി. അജേഷ് കുമാർ എന്നിവർ അറിയിച്ചു. 28 ന് രാവിലെ 4-30 ന് പള്ളിയുണർത്തൽ, 5 ന് നിർമ്മാല്യ ദർശനം, 5- 15 ന് അഭിഷേകം, മലർ നിവേദ്യം, 5-30 ന് ഗണപതി ഹോമം, 6 ന് ഉഷപൂജ, 6-30 ന് പതിവ് പൂജകൾ ,8 മുതൽ പുരാണ Read More…
വെള്ളികുളം പള്ളിയുടെ നേതൃത്വത്തിൽ മാർച്ച് 28 ശനിയാഴ്ച അരുവിത്തുറ വല്ല്യച്ചൻ മലകയറ്റം
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ മാർച്ച് 28-ാം തീയതി ശനിയാഴ്ച പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് പള്ളിയുടെ കീഴിലുള്ള വല്യച്ചൻ കുരിശു മലകയറ്റം നടത്തും 5.15 pm – ന് ആഘോഷമായ കുരിശിൻ്റെ വഴി. “അയൽക്കാർ – സഹോദരങ്ങൾ തമ്മിലുള്ള രമ്യതയ്ക്ക് വേണ്ടി” എന്ന പ്രാർത്ഥന നിയോഗം സമർപ്പിച്ചു കൊണ്ടാണ് കുരിശിൻ്റെ വഴി നടത്തപ്പെടുന്നത്. 6.15 pm ന് മലമുകളിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന .വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം Read More…
NDA മത്സരിക്കുന്നത് നഷ്ടപ്പെട്ട പൂഞ്ഞാറിന്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ : പിസി ജോർജ്
പൂഞ്ഞാർ നിയോജക മണ്ഡലം NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം മൂന്നാം ദിനമായ ഇന്നലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നടന്നു. ആനക്കുഴിയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകരും നാട്ടുകാരുമൊരുക്കിയ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി പൂഞ്ഞാർ ടൗണിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ ആവേശ ഭരിതമായ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. താൻ മത്സരിക്കുന്നത് 5 വർഷം കൊണ്ട് നഷ്ടപ്പെട്ട പൂഞ്ഞാറിന്റെ ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൂഞ്ഞാറിന്റെ സമഗ്ര വികസനമാണ് തന്റെ Read More…
ഉജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി കാപ്പൻറെ തലനാട്, മൂന്നിലവ് മണ്ഡല പര്യടനം
യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തി തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ മാണി സി കാപ്പൻറെ മണ്ഡല പര്യടനം. നൂറുകണക്കിന് പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കാപ്പൻ മണ്ഡല പര്യടനം നടത്തുന്നത്. വിവിധ പോയിന്റുകളിൽ വോട്ടർമാരുടെ ആവേശോജ്വലമായ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു പര്യടനം. പാലാ നിയോജകമണ്ഡലത്തിൽ ജോസ് കെ മാണിക്കും ഷോൺ ജോർജിനും പോൾ ചെയ്യപ്പെടുന്ന വോട്ടുകൾ പിണറായി വിജയൻറെ തുടർഭരണത്തിനുള്ള അംഗീകാരമായി മാറുമെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്. കേരളത്തിൽ നടക്കുന്നത് സിപിഎം ബിജെപി ഡീൽ ആണെന്നും ഇരു പാർട്ടികളുടെയും Read More…
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ച് ജോസ് കെ മാണി
പാലാ: ജോസ് കെ മാണി ആദ്യമെത്തിയത് ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ.പാലാ രൂപത വികാരി ജനറൽ റവ ഫാ ഡോ.ജോസഫ് തടത്തിലിനെ കണ്ട് അനുഗ്രഹം വാങ്ങി.ക്യാമ്പസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നേരിൽകണ്ട് വോട്ടുകൾ അഭ്യർത്ഥിച്ചു. മത്സരിക്കുവാനുള്ള കഴിവിന്റെ മികവാണ് ലോകത്തിലെ പ്രധാന തൊഴിൽ ദാതാക്കൾ തൊഴിൽ നൽകുന്നതിനുള്ള മുഖ്യമാനദണ്ഡമാക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ വിദ്യാർഥികൾ അത് ശരിവെച്ചു. പശ്ചിമേഷ്യയിലെ സംഘർഷവും അമേരിക്കയുടെ പൊടുന്നനെയുള്ള നയം മാറ്റും വിദേശ തൊഴിൽ സാധ്യതകളെ നന്നായി ബാധിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി Read More…
ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം
ഹോട്ടൽ തൊഴിലാളിയെ ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനു (45) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് നിഗമനം. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ടുണ്ട്. രാത്രി മുറിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് ഏലപ്പാറയിൽ എത്തി അന്വേഷണം തുടങ്ങി.
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പള്ളിക്കത്തോട് സ്വദേശികളായ ജിൻസ് ജോസ് ( 28), ടോമി തോമസ് ( 54) കോട്ടയം സ്വദേശി അനന്തകൃഷ്ണൻ ( 32) എന്നിവർക്ക് പരുക്കേറ്റു. രാവിലെ 10 മണിയോടെ പള്ളിക്കത്തോട് ജംക്ഷനിൽ വച്ചായിരുന്നു അപകടം. സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് തോടനാൽ സ്വദേശി ജെയിംസ്കുട്ടിക്ക് ( 52) പരുക്കേറ്റു. ഇന്നലെ രാത്രി കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
തീക്കോയിലും പൂഞ്ഞാർ തെക്കേക്കരയിലും അഡ്വ. സെബാസ്റ്റ്യൻ എം. ജെ യുടെ മണ്ഡലപര്യടനം നാളെ
തീക്കോയി: പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം. ജെ മൂലേച്ചാലിൽ നാളെ തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ പര്യടനം നടത്തും. നാളെ വെള്ളി രാവിലെ 8 മണിക്ക് തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ നിന്ന് പര്യടനം ആരംഭിക്കും.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പര്യടനം വൈകിട്ട് 7 മണിക്ക് പൂഞ്ഞർ ടൗണിൽ സമാപിക്കും.
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു
നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, മീശമാധവന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ചു. തൃത്തല്ലൂര്‍ യുപി സ്‌കൂളിലെ Read More…










