കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ജൂൺ 26) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
Author: editor
പുതിയ കോഴ്സുകൾ അനുവദിച്ചു
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ് കോളേജിൽ എം ജി യൂണിവേഴ്സിറ്റി നാലു പുതിയ കോഴ്സുകൾ അനുവദിച്ചു. BBA, BA Animation,BSc Artificial Intelligence and Mashine learning, MSc Acturial Science എന്നിവയാണ് ഈ കോഴ്സുകൾ. ചേരാൻ താല്പര്യമുള്ളവർക്ക് കോളേജിൽ നേരിട്ടു വന്ന് അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9447776741.
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൻ്റെ കാരുണ്യ വണ്ടികൾ ശ്രദ്ധേയമാകുന്നു
ചെമ്മലമറ്റം : സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെ പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്നേഹ വണ്ടി ഓടി തുടങ്ങി. എല്ലാ ചൊവ്വാഴ്ചകളിലും മണിയംകുളം രക്ഷാ ഭവനിലേക്ക് ഭക്ഷണ പൊതികളുമായി സ്നേഹ വണ്ടി കടന്നുചെല്ലുന്നത്. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും – അധ്യാപകരും ഇതിൽ പങ്കാളികളാകുന്നു. ഓരോ ആഴ്ചയിലുംഅറുപത് പൊതിച്ചോറുകളാണ് രക്ഷാഭവനിൽ എത്തിക്കുന്നത്. വിദ്യാർത്ഥികൾ നേരിട്ട് ഭക്ഷണ പൊതി നൽകുന്നതോടൊപ്പം അവരോരൊടത്ത് അല്പസമയം ചിലവഴിക്കാനും, സംസാരിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നു. പഠന- പാഠ്യേതരത്തോടപ്പം Read More…
ലഹരിവിരുദ്ധ ദിനം ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശം: വി.എം. സുധീരന്‍
ഭരണങ്ങാനം: ലഹരിവിരുദ്ധ ദിനം പൊതുസമൂഹത്തിന് മാത്രമല്ല ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് കേരള നിയമസഭാ മുന്‍സ്പീക്കര്‍ വി.എം. സുധീരന്‍. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലായുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വി.എം. സുധീരന്‍. ലഹരിവിരുദ്ധ ദിനം കൊണ്ടാടുമ്പോള്‍ നാനാവിധത്തിലുള്ള ലഹരിയുടെ ലഭ്യതയും, പ്രാപ്യതയും കുറച്ചുകൊണ്ടുവരികയെന്നുള്ളതും തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുടെ ചുമതലയാണ്. നിര്‍ഭാഗ്യവശാല്‍ ഭരണത്തിലെത്തുന്നവര്‍ മദ്യം പോലുള്ളവയുടെ പ്രചാരകരായി മാറുന്നു. ഭരണകൂടങ്ങള്‍ Read More…
INSPIRE സയൻസ് ക്യാമ്പ് മാർ ആഗസ്തീനോസ് കോളേജിൽ
കോട്ടയം: വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയായ INSPIRE ഇന്റേൺ ഷിപ് സയൻസ് ക്യാമ്പ് 2024 സെപ്‌തംബർ 23 മുതൽ 27 വരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. ന്യൂഡൽഹി ആസ്ഥാനമായ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി യുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ വർഷം പ്ലസ് വൺ അഡ്‌മിഷൻ എടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ക്യാമ്പ്. കേരള സ്റ്റേറ്റ് സിലബസ് പത്താംക്ലാസിൽ ഫുൾ എ പ്ലസ്, സി ബി Read More…
അരുവിത്തുറ കോളേജിൽ എ സി സി എ ഓറിയൻ്റെഷൻ പ്രോഗ്രാം
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജില്‍ ബി.കോം കോഴ്‌സിനൊപ്പം ആരംഭിക്കുന്ന എ സി സി എ കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കു മുള്ള ഓറിയൻ്റെഷൻ പ്രോഗ്രാം 27 ന് ഉച്ചകഴിഞ്ഞ് 2 ന് സെൽഫ് ഫിനാൻസ് വിഭാഗം ഓഡിറ്റോറിയത്തിൽ നടക്കും. ലോകത്തെ 150 ഓളം രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ട അക്കൗണ്ടിംഗ് യോഗ്യതയായ എ സി സി എ കോഴ്സ് ഈ മേഖലയിലെ മുൻ നിര സ്ഥാപനമായ ഐ.എസ്.ഡി.സി ലേണിംഗുമായി ചേര്‍ന്ന് 9 പേപ്പര്‍ വരെ എക്‌സംഷനോടെയാണ് Read More…
ഏഴാമത്തെ സ്നേഹവീടിന്റെ താക്കോൽ കൈമാറി
മേലുകാവ് :മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലും സംയുക്തമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഏഴാമത്തെ വീടിന്റെ താക്കോൽ സമർപ്പണം ഇടമറുകിൽ പ്രിൻസിപ്പാൾ ഡോ.ജി എസ് ഗിരീഷ് കുമാർ, കോളേജ് ബർസാർ റവ.സൈമൺ പി ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചു. കലാലയങ്ങൾ സമൂഹത്തിന് കൈത്താങ്ങായി മാറുന്നത് എങ്ങനെയാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഹെൻറി ബേക്കർ കോളേജ് പൂർത്തിയാക്കിയ ഈ സ്നേഹ ഭവനം എന്ന് പ്രിൻസിപ്പാൾ സൂചിപ്പിച്ചു. Read More…
പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണം : അഡ്വ. മോൻസ് ജോസഫ് എം.എൽ.എ
കോട്ടയം : എസ്എസ്എൽസി കഴിഞ്ഞ് പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടിയ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിവിധ ജില്ലകളിൽ ആവശ്യത്തിന് പ്ലസ് വൺ, പ്ലസ് ടു അഡ്മിഷന് സീറ്റുകൾ / ബാച്ചുകൾ ഇല്ലാതെ വന്നിരിക്കുന്ന ഈ അവസരത്തിൽ പ്രതിപക്ഷം തുടക്കംമുതൽ ആവശ്യപ്പെട്ട സ്കൂളുകളിൽ അധിക സീറ്റ് Read More…
പി എം എസ് എ പി ടി എം എൽ പി സ്കൂളിൽ ഹരിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു
ഈരാറ്റുപേട്ട- കടുവാമുഴി പി എം എസ് എ പി ടി എം എൽ പി സ്കൂളിൽ ഹരിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളായ ശ്രീ നാസർ വെള്ളൂ പറമ്പിൽ, ശ്രീ.പി എഫ് ഷഫീക്ക്,ശ്രീ.കെ. എച്ച് ലത്തീഫ്, പി. കെ നസീർ എന്നിവർ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ആറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ ചേർന്ന് സ്കൂൾ ബാഗുകൾ ഏറ്റുവാങ്ങി.
പൂഞ്ഞാർ എസ് എം വി സ്കൂളിൽ ഷിബു തെക്കേമറ്റത്തെ ആദരിച്ചു
പൂഞ്ഞാർ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ ജീവകാരുണ്യ പ്രവർത്തകനും 36 വർഷം കൊണ്ട് 124 പേർക്കായി 56 ലിറ്റർ രക്തം നൽകി രക്തദാന രംഗത്ത് മറ്റുള്ളവർക്ക് മാതൃകയുമായ ഷിബു തെക്കേമറ്റത്തെ ആദരിച്ചു. പ്രിൻസിപ്പൽ ജയശ്രീ ആർ ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പി റ്റി എ പ്രസിഡൻ്റ് രാജേഷ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്യുകയും ഷിബു തെക്കേമറ്റെത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. സ്കൂൾ മാനേജർ പി ആർ അശോകവർമ്മരാജ്, മേലുകാവ് ഹെൻട്രി ബേക്കർ Read More…











