teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ യൂണിറ്റ് ബന്തി കൃഷി ആരംഭിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പ്രവർത്തിച്ചു വരുന്ന കീർത്തന ജെ എൽ ജി യുടെ നേതൃത്വത്തിൽ ബന്തി കൃഷി ആരംഭിച്ചു. “ഓണത്തിന് ഒരു കുട്ട പൂവ്” എന്ന ആശയം മുൻനിർത്തി കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ബന്തി കൃഷി പദ്ധതി തുടക്കമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ്‌ കെ സി ജെയിംസ് നിർവ്വഹിച്ചു . ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഓമന ഗോപാലൻ , സി ഡി എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, Read More…

kottayam

കോട്ടയത്ത് വിജയം കൈവരിച്ച അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പിയ്ക്ക് പാർട്ടിയുടെ സ്വീകരണം ജൂലൈ 12 ന് കോട്ടയത്ത്

കോട്ടയം : യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനത്ത് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് ഇ.ജെ ആഗസ്തി തുടരുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പ്രസ്താവിച്ചു. കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം കോട്ടയത്ത് പാർട്ടി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ അഭിമാനകരമായ വിജയം കൈവരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.ഫ്രാ ൻസിസ് ജോർജ് എം.പിയ്ക്ക് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നതിന് പാർട്ടി യോഗം തീരുമാനിച്ചു. Read More…

pala

ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം ഗ്രാൻറ് ഫിനാലെ 12,13 തീയതികളിൽ പാലായിൽ നടക്കും

പാലാ: ഓര്‍മ്മ ഇന്‍റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷന്‍) ടാലന്‍റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്‍റെ സീസൺ 2 ഗ്രാന്‍ഡ് ഫിനാലെ 12,13 തീയതികളില്‍ പാലായിലെ സെന്‍റ് തോമസ് കോളേജ് ഇന്‍റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള 1468 വിദ്യാര്‍ത്ഥികളിൽ നിന്ന് പ്രാഥമികഘട്ടങ്ങളിൽ വിജയിച്ച 60 പേരാണ് ഗ്രാന്‍ഡ് Read More…

general

പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി കെ. എസ്. എം. ബി. എച്ച്. എസ്

ജനാധിപത്യ ക്രമവും, തിരഞ്ഞെടുപ്പ് രീതിയും കൃത്യമായി കുട്ടികളിൽ എത്തിക്കുന്നതിനു വേണ്ടി പൊതു തിരഞ്ഞെടുപ്പു മാതൃകയിൽ സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ജൂലൈ 8 (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ്സ്‌, സ്കൂൾ പ്രതിനിധികളെ തിരഞ്ഞെടുത്തു. സ്കൂൾ ലീഡർ, സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാവുകയും വോട്ടിങ് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.സോഷ്യൽ സയൻസ് അധ്യാപിക സുഹുന പി. നവാസിന്റെയും മറ്റധ്യാപകരുടെയും നേതൃത്വത്തിൽ ആണ് തിരഞ്ഞെടുപ്പ് കാര്യക്ഷമായി നടത്തപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോട് Read More…

job

ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ: സെന്റ് ജോര്‍ജ്‌സ് കോളേജില്‍ എയ്ഡഡ് വിഭാഗത്തില്‍, മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 18 ന് മുന്‍പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

obituary

പെരുന്നിലം ചെറുവള്ളാത്ത് ഡോ. സി. എസ്. ദേവസ്യാ നിര്യാതനായി

അരുവിത്തുറ : പെരുന്നിലം ചെറുവള്ളാത്ത് ഡോ. സി. എസ്. ദേവസ്യാ (89) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (10-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

ramapuram

മാർ ആഗസ്തീനോസ് കോളേജിൽ മെറിറ്റ് ഡേ നടത്തി

രാമപുരം : ഉന്നത വിദ്യാഭ്യസരംഗത്തെ പ്രമുഖ സ്ഥാപനമായ രാമപുരം മാർ ആഗസ്‌തീനോസ് കോളേജിൽ മെറിറ്റ് ഡേ ആഘോഷിച്ചു. യൂണിവേഴ്സിറ്റി റാങ്ക് നേടിയ എഴ് വിദ്യാർത്ഥികളെയും ഫുൾ എ പ്ലസ് നേടിയ അമ്പത്തി രണ്ട് വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ മറ്റ് വിദ്യാർത്ഥികളെയും, പത്താം ക്‌ളാസ്സിലും, പ്ലസ് ടു വിലും എല്ലാവിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ കോളേജ് സ്റ്റാഫ് അംഗങ്ങളുടെ മക്കളെയുംഅവാർഡ് നൽകി തദവസരത്തിൽ ആദരിച്ചു. കോളജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം Read More…

moonilavu

വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ് പോൾസ് ഹൈസ്കൂളിലെ ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം ഉദ്ഘാടനം ചെയ്തു. നിറയെ പച്ചപ്പ്, നിറയെ വായന, നിറയെ പുഞ്ചിരി എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. ഈ ആശയങ്ങൾ ഉൾകൊണ്ട് പൂന്തോട്ട നിർമ്മാണം, പച്ചക്കറി കൃഷി, റീഡിംഗ് റൂം സജ്ജീകരിക്കൽ, വിവിധ സന്നദ്ധ, കാരുണ്യ പ്രവർത്തനങ്ങൾ, മത്സരപരീക്ഷാ പരിശീലനം, ക്യാമ്പുകൾ, ടൂർ പ്രോഗ്രാമുകൾ, വിവിധ പ്രോജക്ടുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. Read More…

erattupetta

ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും

ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും 2024 ജൂലൈ 7 ഞായർ വൈകിട്ട് 7:30 ന് ലയൺസ്‌ ക്ലബ്ബ് ഹാളിൽ നടന്നു സേവന പദ്ധതികളുടെ ഉദ്ഘാടനം PMJF Ln തോമസ് ജോസ് PDG നിർവഹിച്ചു. പ്രസിഡൻ്റ് Ln. ജോസ് മുറ്റത്താവളം അധ്യക്ഷത വഹിച്ചു. ഇൻസ്റ്റാലേഷൻ ഓഫീസർ PMJF Ln തോമസ് ജോസിൻ്റെ നേതൃത്വത്തിൽ Ln. സാജി തോമസ് പു റപ്പന്താനം പ്രസിഡൻ്റ്, Ln. Adv. Read More…

general

ലഹരി വിരുദ്ധ ദിനാചാരണം നടത്തി

പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിയ്ക്ക് എതിരായി എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണമെന്ന് പ്രിൻസിപ്പൽ റവ. സി ആൽഫി കുട്ടികൾക്ക് നൽകിയ സന്ദേശത്തിൽ അറിയിച്ചു. വൈസ് പ്രിൻസിപ്പൽ റവ. സി സുനിതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണ റാലി നടത്തി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന സ്കിറ്റ്, ഡാൻസ്, പ്രസംഗങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുക ഉണ്ടായി.