പാലാ: 14-07-2024 ഞായറാഴ്ച 3 pm ന് വ്യാപാര ഭവനിൽ വച്ച് സംസ്ഥാന, മേഖല ഭാരവാഹികളെ അനുമോദിക്കുന്നതും, സർക്കിൾ ഇൻസ്‌പെക്ടർ ജോബിൻ ആന്റണി സൈബർ സുരക്ഷ തട്ടിപ്പുകളെ കുറിച്ച് ഒരു ക്ലാസ്സും നടത്തപ്പെടുന്നു. പാലാ മുനിസിപ്പാലിററ്റിയിൽ ഉൾപ്പെടുന്ന റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികൾ എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു. സ്റ്റേഡിയം വ്യൂ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പാലാ കോൺടാക്ട് നമ്പർ :98465 59065.
Author: editor
ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
കോട്ടയം : ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 18 ന് രാവിലെ 11 ന് വോക് -ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. ഫീൽഡ് സൈക്യാട്രിസ്റ്റ്-യോഗ്യത: ഡി.പി.എം./ എം.ഡി./ഡി.എൻ.ബി ഇൻ സൈക്യാട്രി. വേതനം 57,525 രൂപ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്-യോഗ്യത: എം.എ/എം.എസ് സി/ എം.ഫിലും (ക്ലിനിക്കൽ സൈക്കോളജി) ആർ.സി.ഐ. രജിസ്‌ട്രേഷനും. വേതനം 35,300 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും Read More…
ഓർമ്മ ഇൻ്റർനാഷണൽ അന്താരാഷ്ട്രാ പ്രസംഗമത്സര ഫൈനലിന് തുടക്കമായി; ഗ്രാൻ്റ് ഫിനാലേ നാളെ
പാലാ: ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലൻ്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൻ്റെ സീസൺ 2 ഗ്രാൻ്റ് ഫിനാലേയ്ക്ക് പാലാ സെൻ്റ് തോമസ് കോളജ് ഇൻ്റഗ്രേറ്റഡ് സ്പോർട്ട്സ് കോംപ്ലെക്സ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഇതിൻ്റെ ഭാഗമായി ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കാൻ അർഹത നേടിയ സീനിയർ – ജൂനിയർ വിഭാഗങ്ങളിലെ മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രസംഗപരിശീലന പരിപാടി ഓർമ്മ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ ഉദ്ഘാടനം ചെയ്തു. ടാലൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ Read More…
പശു കുത്തി ഗുരുതര പരുക്കേറ്റയാളെ രക്ഷപെടുത്താൻ ആംബുലൻസ് ഒന്നര മണിക്കൂറിനുള്ളിൽ കട്ടപ്പനയിൽ നിന്നു പാലായിൽ എത്തി
പാലാ: പശു കുത്തി ഗുരുതര പരുക്കേറ്റ ആളുമായി കട്ടപ്പനയിൽ നിന്നു ഒന്നര മണിക്കൂറിനുള്ളിൽ ആംബുലൻസ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി. കുമളി ആറാംമൈൽ സ്വദേശി മാത്തുക്കുട്ടി എബ്രഹാമിനാണ് (68) പശുവിന്റെ കുത്തിൽ വയറിൽ ഗുരുതര പരുക്കേറ്റത്. ബന്ധുവീടിൽ മേസ്തിരി ജോലി ചെയ്തുകൊണ്ടിരുന്ന മാത്തുക്കുട്ടിയെ സമീപത്തുകൂടി അഴിച്ചു കൊണ്ട് പോയ പശു ആക്രമിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന ഭിത്തിയോട് ചേർത്ത് നിർത്തിയാണ് പശു കുത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ അണക്കരയിലും, തുടർന്നു കട്ടപ്പനയിലും ആശുപത്രികളിലും എത്തിച്ചു. തുടർന്ന് വിദഗ്ദ Read More…
മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എം.എൽ.എയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാൾ തടവിൽകഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിയിൽവ്യക്തമാക്കി. കെജ്‌രിവാൾ ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും ആസ്ഥാനത് തുടരണോ വേണ്ടയോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. സി.ബിഐ കേസിൽ കസ്റ്റഡിയിലായതിനാൽ Read More…
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുഴൂർ സ്വദേശി ജീവൻ ജോസഫിനെ (31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ മുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 100 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിലെ പ്രതി കടനാട് നൂറുമല ഭാഗത്ത് മാക്കൽ ജിനു എം ജോയ് എന്നയാളെ 100വർഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 1. ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 24/ 3/ Read More…
ഗസ്റ്റ് ലക്ചറർ/ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവ്
ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ സോഷ്യൽ വർക്ക്, അനിമേഷൻ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. സോഫ്റ്റ്‌വെയർ ഡെവലപ്പർ : സ്കിൽ ഹബ് വിഭാഗത്തിലേക്ക് സോഫ്റ്റ്‌വെയർ ഡവലപ്പറുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15-07-2024 . കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/
ജനസംഖ്യാ വർദ്ധനവ് പരിധികടക്കുന്നത് തടയപ്പെടണം: ഫ്രാൻസിസ് ജോർജ് എംപി
കോട്ടയം: യുവജനങ്ങൾ കൂടുതൽ ഉള്ളത് രാജ്യത്തിനു ഗുണകരമാണെങ്കിലും ജനസംഖ്യാ വർദ്ധനവ് പരിധികടക്കുന്നത് തടയപ്പെടണം എന്ന് അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. വിഭവങ്ങളുടെ ഉപഭോഗത്തിലും, പുനരുപയോഗത്തിലും, മാലിന്യങ്ങളുടെ അളവുകുറക്കുന്നതിലും ശ്രദ്ധയൂന്നിക്കൊണ്ടു മാത്രമേ വർധിച്ച ജനസംഖ്യ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നമുക്ക് സാധിക്കൂ. പ്രകൃതി വിഭവങ്ങൾ അനാവശ്യമായി ചൂഷണം ചെയ്യുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതുമായ വികസന മാതൃകകളും ഭാവിയിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാമപുരം മാർ അഗസ്തീനോസ് കോളേജിൽ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ചേർന്ന് സംഘടിപ്പിച്ച Read More…
കാർഷിക പാക്കേജ് പ്രഖ്യാപിക്കണം: അഡ്വ. മോൻസ് ജോസഫ് എം.എൽ.എ
കോട്ടയം : മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ 300 പ്രത്യേക പ്രസ്താവനയിൽ കർഷകജനതയെ അവഗണിച്ചതിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിയമസഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബജറ്റിന്റെ ഉപധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ഷോഭവും കാലാവസ്ഥാവ്യതിയാനവും വിലത്തകർച്ചയും മൂലം തകർന്നു തരിപ്പണമായ കൃഷിക്കാരുടെ രക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ആശ്വാസ നടപടികൾ ഉണ്ടാകണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിക്കാതിരുന്നത് തികച്ചും നിർഭാഗ്യകരമാണ്. രൂക്ഷമായ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാന സർക്കാർ പുതിയ കാർഷിക Read More…











